മനസുകളിൽ സന്തോഷം നിറച്ച് വാർധക്യത്തിന്റെ ഉല്ലാസ യാത്ര
text_fieldsകറ്റാനം: മനസുകളിൽ സന്തോഷം നിറച്ച് ഇലിപ്പക്കുളത്തെ വാർധക്യത്തിന്റെ ഉല്ലാസ യാത്ര ശ്രദ്ധേയമായി. ഇലിപ്പക്കുളം 14ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് വൃദ്ധർക്ക് വേറിട്ട യാത്രക്ക് അവസരം ഒരുക്കിയത്. വാർധക്യത്തിൽ വീടകങ്ങളിൽ ഒതുങ്ങിയവർക്ക് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പുതിയ തലം ഒരുക്കലാണ് യാത്രയുടെ ലക്ഷ്യം.
പുന്നമട കായലിലൂടെയുള്ള ബോട്ട് യാത്ര പലർക്കും ആദ്യാനുഭവമായിരുന്നു. ആലപ്പുഴ ബീച്ചിൽ സായാഹ്നവും ചിലവഴിച്ചാണ് സംഘം മടങ്ങിയത്. സൗഹൃദം പുതുക്കിയും സന്തോഷം പങ്കു വെച്ചുമുള്ള യാത്ര മനസിന് കുളിർമ പകർന്ന അനുഭവമായതായി യാത്രികർ പറഞ്ഞു.
20 സ്ത്രീകൾക്കും 19 പരുഷൻമാർക്കുമാണ് ആദ്യ ഘട്ട യാത്രയിൽ അവസരം നൽകിയത്. ഇവർക്കാവശ്യമായ സൗകര്യം ഒരുക്കാനായി പ്രോഗ്രാം കോർഡിനേറ്റർ ഫസൽ നഗരൂർ, വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ പോങ്ങുംമൂട്ടിൽ, സുഹൈൽ ഹസൻ , നവാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇലിപ്പക്കുളം അറഫ പാലസിന് മുന്നിൽ നിന്നും തുടങ്ങിയ യത്ര ഡി.സി.സി ജനറൽ സെക്രട്ടറി അവിനാശ് ഗംഗൻ ഫ്ളാഗ് ഓഫ് ചെയ്തു.
ഫസിൽ നഗരൂർ അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. നൗഫൽ, കെ.ആർ. ഷൈജു, നന്ദകുമാർ മേലേ കീപ്പള്ളിൽ, ദിലീപ് കട്ടച്ചിറ, ഹുസൈൻ പോങ്ങുംമൂട്ടിൽ, സുറുമി ഷാഹുൽ , ഡോ. അൻസാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

