Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കൽ ഷോപ്പുകളിൽ പരിശോധന; വിലകൂട്ടി വിറ്റവർക്കെതിരെ നടപടി
text_fieldsbookmark_border
ലീഗൽ മെട്രോളജി വിഭാഗം കായംകുളത്തെ മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടത്തുന്നു
കായംകുളം: താലൂക്കിലെ മെഡിക്കൽ സ്റ്റോറുകളിൽ ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിൽ വിലകൂട്ടി വിറ്റവർക്കെതിരെ നടപടി.
പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റ്, മാസ്കുകൾ മുതലായവ സർക്കാർ നിശ്ചയിച്ച വിലയിൽ കൂടുതൽ വാങ്ങിയവർക്കെതിരെയായിരുന്നു നടപടി. കായംകുളം, ഹരിപ്പാട് മേഖലകളിൽ നടന്ന പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽനിന്നായി 40,000 രൂപ പിഴ ഈടാക്കി.
പരിശോധനക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ആർ. ജയലക്ഷ്മി, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് എസ്. പ്രേംകുമാർ, ഷിബു ബേബി, കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.
Next Story

