Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightസെക്യൂരിറ്റി...

സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവം: ഗുണ്ടസംഘം അറസ്​റ്റിൽ

text_fields
bookmark_border
സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവം:  ഗുണ്ടസംഘം അറസ്​റ്റിൽ
cancel

കാ​യം​കു​ളം: കാ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്​​റ്റി​ൽ. യു​വാ​വി​നെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ല​ട​ക്കം പ്ര​തി​യാ​യ കാ​യം​കു​ളം മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പം പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ പാ​ര​ഡൈ​സി​ൽ അ​ജ്മ​ൽ (പു​ട്ട് അ​ജ്മ​ൽ 21), ചി​റ​ക്ക​ട​വം മൂ​പ്പ​ള്ളി​ൽ അ​മ​ൽ കൃ​ഷ്ണ​ൻ (20), ചേ​രാ​വ​ള്ളി അ​വ​ളാ​ട്ട്കി​ഴ​ക്ക​തി​ൽ അ​ശ്വി​ൻ കൃ​ഷ്ണ​ൻ (ഉ​ണ്ണി-22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൃ​ഷ്ണ​പു​രം ശ്രീ​രാ​ജ് ഭ​വ​ന​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യെ (65) ക​മ്പി​വ​ടി​ക്ക് ത​ല​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ 17 ന് ​രാ​ത്രി 11.30 ഒാ​ടെ കൃ​ഷ്ണ​പു​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വ​ർ​ക്​​ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. വ​ർ​ക്​​ഷോ​പ്പി​ൽ ന​ൽ​കി​യി​രു​ന്ന കാ​റിെൻറ താ​ക്കോ​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ജ്മ​ലി​നെ​തി​രെ ഗു​ണ്ടാ​ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി.െ​എ മു​ഹ​മ്മ​ദ് ഷാ​ഫി അ​റി​യി​ച്ചു. എ​സ്.െ​എ​മാ​രാ​യ ഷൈ​ജു, ജി​തി​ൻ​കു​മാ​ർ, അ​ജ്മ​ൽ ഹു​സൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സി​വി​ൽ പൊ​ലീ​സ് ഒാ​ഫി​സ​ർ​മാ​രാ​യ ലി​മു, ബി​നു​മോ​ൻ, ക​ണ്ണ​ൻ, ബാ​ല​രാ​ജു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackGoonssecurity staff
Next Story