Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ ഒളിവിലിരുന്ന ഗുണ്ടനേതാവ് അറസ്​റ്റില്‍

text_fields
bookmark_border
bunash khan
cancel
camera_alt

ബു​നാ​ഷ് ഖാ​ൻ

കാ​യം​കു​ളം: കാ​റി​ൽ ക​ട​ത്തി​യ 50 കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലി​രു​ന്ന ഗു​ണ്ട​നേ​താ​വ് അ​റ​സ്​​റ്റി​ൽ. ഭ​ര​ണി​ക്കാ​വ് മ​ഞ്ഞാ​ടി​ത്ത​റ ബി​സ്മി​ന മ​ൻ​സി​ലി​ൽ ബു​നാ​ഷ്ഖാ​നാ​ണ് (28) പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. പൊ​ലീ​സ് പ​ട്രോ​ളി​ങ്​ സം​ഘ​ത്തെ ക​ണ്ട് കാ​ർ ഉ​പേ​ക്ഷി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ​യും ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പി​ടി​ച്ചു​പ​റി, മോ​ഷ​ണം, ച​തി, വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ല​വി​ലു​ണ്ട്. മ​ധ്യ​തി​രു​വി​താം​കൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ഞ്ചാ​വ് വി​പ​ണ​ന സം​ഘ​ത്തിെൻറ മു​ഖ്യ​ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചാ​രും​മൂ​ട് ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത് ഇ​യാ​ളാ​യി​രു​ന്നു.

വ​ള്ളി​കു​ന്നം സി.െ​എ ഡി. ​മി​ഥു​െൻറ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ നാ​ളാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്. എ.​എ​സ്.െ​എ സു​രേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഒാ​ഫി​സ​ർ​മാ​രാ​യ ന​ജു​റോ​യി, മ​നേ​ഷ്, മോ​ഹ​ൻ, സ​ന​ൽ, ജി​ഷ്ണു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgoonda leadercannabis case
News Summary - Goonda leader who absconded in cannabis case was arrested
Next Story