ഗാന്ധി കേരം പദ്ധതി തുടങ്ങി
text_fieldsവള്ളികുന്നം പൊലിസ് സ്റ്റേഷനിൽ ഗാന്ധി കേരം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് തോമസ് നൈനാൻ നിർവഹിക്കുന്നു
വള്ളികുന്നം: ഊട്ടുപുര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധികേരം പദ്ധതിക്ക് തുടക്കമായി. 152 തെങ്ങിൻ തൈകൾ വള്ളികുന്നത്തെ 152 വീടുകളിൽ നട്ടു. വള്ളികുന്നം പൊലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർമാരായ സതീശ്കുമാറിനും അൻവർസാദത്തിനും തെങ്ങിൻ തൈകൾ കൈമാറി ബ്ളോക്ക് പഞ്ചായത്ത് അംഗം സുരേഷ് തോമസ് നൈനാൻ ഉദ്ഘാടനം നിർവഹിച്ചു.
ഊട്ടുപുര ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. പ്രാക്കുളം രാധാകൃഷ്ണപിള്ള, നന്ദനം രാജൻപിള്ള, ഇലഞ്ഞിക്കൽവിജയൻ, അൻസാർ ഐശ്വരൃ, മീനു സജീവ്, രാജുമോൻ വള്ളികുന്നം, പ്രകാശ് സരോവരം,സി.അനിത, എസ്.ലതിക, ബിന്ദുമാധവം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

