Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പുഴ തോട്ടിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു
text_fieldsbookmark_border
കായംകുളം: ഒഴുക്ക് ശക്തമായ കരിപ്പുഴ തോട്ടിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തിൽപെട്ടവരെ അഗ്നിരക്ഷാ സംഘവും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
മത്സ്യബന്ധനത്തിനിറങ്ങിയ കായംകുളം സ്വദേശികളായ ഇബ്രാഹിം കുട്ടി, സലിം വാഹിദ് എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 11ഓടെ കനീസ പാലത്തിന് താഴെയായിരുന്നു സംഭവം. ഒഴുക്കിൽ നിയന്ത്രണം തെറ്റി പാലത്തിലെ തൂണിൽ ഇടിച്ചായിരുന്നു അപകടം. വളളത്തിൽനിന്നും തെറിച്ചുവീണ മൂവരും നീന്തിയെത്തി ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സംഭവം നടന്ന ഉടൻ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷാ സംഘം വടം എറിഞ്ഞ് നൽകിയാണ് വള്ളം ഉയർത്തി മൂവരെയും കരക്ക് എത്തിച്ചത്. ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

