Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightവ്യത്യസ്ത പരിശോധനഫലം;...

വ്യത്യസ്ത പരിശോധനഫലം; വെട്ടിലായി പ്രവാസി യുവാവ്

text_fields
bookmark_border
covid test
cancel
camera_alt

Representational Image

കാ​യം​കു​ളം: കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി പു​ലി​വാ​ലു​പി​ടി​ച്ച അ​വ​സ്ഥ​യി​ലാ​യ പ്ര​വാ​സി ല​ബോ​റ​ട്ട​റി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. സൗ​ദി​യി​ൽ​നി​ന്ന്​ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ഭ​ര​ണി​ക്കാ​വ് തെ​ക്കേ​മ​ങ്കു​ഴി ചെ​മ്പ​ക​ശേ​രി പ​ടീ​റ്റ​തി​ൽ വി​ശാ​ഖ് രാ​മ​ച​ന്ദ്ര​നാ​ണ് (30) ര​ണ്ട് ലാ​ബി​ലെ വ്യ​ത്യ​സ്ത പ​രി​ശോ​ധ​ന​ഫ​ലം നോ​ക്കി അ​ന്തം​വി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 10ന് ​സൗ​ദി​യി​ൽ​നി​ന്നു​ള്ള കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച വി​ശാ​ഖ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. 11ന് ​പു​ല​ർ​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​യി. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഫ​ലം നെ​ഗ​റ്റി​വ് ആ​ണെ​ന്ന അ​റി​യി​പ്പ് കി​ട്ടി.

ഏ​ഴു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം ക​റ്റാ​നം മെ​ഡി​ക്ക​ൽ സെൻറ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി.​ഡി.​ആ​ർ.​സി ലാ​ബി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യാ​നാ​യ​തോ​ടെ​യാ​ണ് വി​ശാ​ഖ് വെ​ട്ടി​ലാ​കു​ന്ന​ത്. ഇ​വി​ടു​ത്തെ ഫ​ലം പോ​സി​റ്റി​വാ​യി​രു​ന്നു. കാ​യം​കു​ളം മെ​ഡി​വി​ഷ​ൻ ലാ​ബി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​യ​പ്പോ​ൾ നെ​ഗ​റ്റി​വാ​യി​രു​ന്നു ഫ​ലം. ഡി.​ഡി.​ആ​ർ.​സി​യി​ലെ പ​രി​ശോ​ധ​ന​െ​ക്ക​തി​രെ വ​ള്ളി​കു​ന്നം പൊ​ലീ​സി​ൽ വി​ശാ​ഖ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid test resultwrong result
News Summary - different result in covid test; man gave complaint against lab
Next Story