സി.പി.എം പ്രവർത്തകെൻറ െകാലപാതകം: മുഖ്യ പ്രതി പിടിയിൽ
text_fieldsകായംകുളം: കായംകുളത്ത് സി.പി.എം പ്രവർത്തകൻ എം.എസ്.എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ സിയാദ് (36) കുത്തേറ്റ് മരിച്ച സംഭവത്തിൽ ക്വേട്ടഷൻ സംഘത്തലവനായ മുഖ്യ പ്രതി പിടിയിൽ. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ വെറ്റ മുജീബിെന (39) ആണ് കോട്ടയം മെഡിക്കൽ കോളജിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
ആക്രമണത്തിനിടെ പരിക്കേറ്റ ഇയാൾ കോട്ടയത്തേക്ക് കടക്കുകയായിരുന്നു. സിയാദിനെ കൊലപ്പെടുത്തുകയും സുഹൃത്ത് എരുവ കോയിക്കപ്പടി തുണ്ടിൽ റജീഷിനെ (34) വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെയും കസ്റ്റഡിയിലെടുത്തു. സിയാദിെൻറ െകാലപാതകത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

