കോവിഡ് ബാധിതർക്ക് ഭക്ഷണമൊരുക്കി കൗൺസിലർമാർ
text_fieldsകായംകുളം നഗരസഭയുടെ സമൂഹ അടുക്കള (ഫയൽ ചിത്രം)
കായംകുളം: കോവിഡ്ബാധിതർക്കും ക്വാറൻറീൻകാർക്കും ഭക്ഷണമൊരുക്കി നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാർ. സമൂഹ അടുക്കളയിലെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ് ഏറ്റെടുത്തു. അടുക്കളയിൽ പാചക സഹായികളായും ഭക്ഷണപ്പൊതി വിതരണവും ഏറ്റെടുത്തായിരുന്നു 22 കൗൺസിലർമാരുടെ സേവനം.
പതിവിൽനിന്ന് വ്യത്യസ്തമായി കൊഞ്ച് തീയൽ അടക്കമുള്ള വിഭവങ്ങളായിരുന്നു പ്രത്യേകത. രണ്ടായിരത്തോളം പേർക്ക് മൂന്നുനേരമാണ് സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്.
നഗരത്തിൽ അലഞ്ഞുതിരിയുന്നവർക്കും ഇവിടെ കരുതലുണ്ട്. സുമനസ്സുകളുടെ സഹകരണത്തോടെയാണ് കാദീശ ഓഡിറ്റോറിയത്തിൽ അടുക്കള പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം നഗരസഭ ഉദ്യോഗസ്ഥരാണ് ഏറ്റെടുത്തത്. ചെയർപേഴ്സൻ പി.ശശികലയാണ് നേതൃത്വം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

