Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗരസഭയിലെ കോലിബി സംഖ്യത്തിനെതിരെ ഇടത് പ്രതിഷേധം
text_fieldsbookmark_border
മുക്കടയിൽ ഇടതുമുന്നണി നടത്തിയ പ്രതിഷേധം കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദീൻ ഉദ്ഘാടനം ചെയ്യുന്നു
കായംകുളം: നഗരസഭ ഭരണത്തെ അട്ടിമറിക്കാൻ നീക്കം നടത്തുന്ന കോൺഗ്രസ് - ലീഗ്- ബി.ജെ.പി സഖ്യത്തെ തിരിച്ചറിയണമെന്ന ആവശ്യവുമായി ഇടത് മുന്നണി വിവിധ കേന്ദ്രങ്ങളിൽ സുരം നടത്തി. സസ്യമാർക്കറ്റിൽ സി.പി. എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, മുക്കവലയിൽ ജില്ല കമ്മിറ്റി അംഗം പി. ഗാനകുമാർ, കെ.എസ്.ആർ.ടി.സിയിൽ എൻ. ശിവദാസൻ, ഐക്യ ജങ്ഷനിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എ. റഹീം, കെ.പി.എ.സി ജങ്ഷനിൽ സംസ്ഥാന കൗൺസിൽ അംഗം എ. ഷാജഹാൻ, കോളജ് ജങ്ഷനിൽ എൽ.ജെ.ഡി മണ്ഡലം പ്രസിഡന്‍റ് പി.എസ്. സുൽഫിക്കർ, പടനിലത്ത് എൻ.സി.പി മണ്ഡലം പ്രസിഡന്‍റ് ഹക്കീം, കോയിക്കപടി ജങ്ഷനിൽ ജെ.ഡി.എസ് പ്രസിഡന്‍റ് സക്കീർ മല്ലഞ്ചേരി, ചേരാവള്ളി ക്ഷേത്രത്തിന് സമീപം ഐ.എൻ.എൽ പ്രസിഡന്‍റ് കെ. മേഹനൻ, കാക്കനാട് ജങ്ഷനിൽ കേരള കോൺഗ്രസ് പ്രസിഡന്‍റ് കെ.എൻ. ജയറാം, പുള്ളിക്കണക്കിൽ കെ.പി. മോഹൻദാസ്, കാങ്കാലിൽ ജങ്ഷനിൽ എ. ഷിജി, മുക്കട ജങ്ഷനിൽ കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദിൻ എന്നിവർ ഉദ്ഘാടനം ചെയ്തു. പുള്ളികണക്കിൽ നടത്തിയ പ്രതിഷേധത്തിൽ ജനതാദൾ ജില്ല സെക്രട്ടറി സലിം മുരുക്കുംമൂട് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

