Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിൽ ചുറ്റി മാല കവരുന്നയാൾ പിടിയിൽ

text_fields
bookmark_border
ബൈക്കിൽ ചുറ്റി മാല കവരുന്നയാൾ പിടിയിൽ
cancel

കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവരുന്ന ആഡംബര പ്രിയനായ മോഷ്ടാവ് പിടിയിൽ. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കളത്തിൽ വീട്ടിൽ നിസാറാണ് (39) പൊലീസിന്‍റെ പിടിയിലായത്.

ഒറ്റക്ക് പോകുന്ന സ്ത്രീകളുടെ മാല കവരലാണ് ഇയാളുടെ രീതി. കഴിഞ്ഞ 27ന് പുലർച്ചെ പുതുപ്പള്ളി പ്രയാർ വടക്ക് ഷാപ്പ് മൂക്ക് - കളീക്കശ്ശേരിൽ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മാല കവർന്ന സംഭവത്തിലാണ് പിടിയിലായത്. ഓച്ചിറ ക്ഷേത്രത്തിലെ ജീവനക്കാരിയായ വനജയുടെ കഴുത്തിൽ നിന്നും 3 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയാണ് അപഹരിച്ചത്.

ഹെൽമെറ്റും ജാക്കറ്റും ധരിച്ച് സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.

വള്ളികുന്നം, ഓച്ചിറ, ശൂരനാട് തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സിവിൽ പൊലിസ് ഓഫീസർമാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ഫിറോസ്, ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chain snatching arrest in kayamkulam
Next Story