പരിശോധനക്ക് മുമ്പ് പണം; താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
text_fieldsകായംകുളം: താലൂക്ക് ആശുപത്രി ലാബിൽ രക്ത പരിശോധനക്ക് മുമ്പ് പണം അടക്കണമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം. ഇത് പിൻവലിക്കുന്നതിന് ഒപ്പം ലാബിൽ തന്നെ പണം അടക്കാൻ കൗണ്ടർ സ്ഥാപിക്കുക, അത്യാഹിതത്തിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചു.
പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ല ജനറൽ സെക്രട്ടറി സജീദ് ഷാജഹാൻ, സുജിത് കണ്ണൻ, ഹാഷിം സേട്ട്, ലുക്കുമാൻ, അജി കൊല്ലേത്ത്, എസ്.എസ്. ഇർഫാൻ, സൽമാൻ വലിയപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

