കാർ യാത്രികരെ ആക്രമിച്ച് കവർച്ച: മൂന്ന് പേർകൂടി പിടിയിൽ
text_fieldsകായംകുളം: ദേശീയപാതയിൽ കാറിൽ സഞ്ചരിച്ചവരെ തടഞ്ഞുനിർത്തി ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്ന് പേർകൂടി പിടിയിൽ. ഒന്നാം പ്രതി പത്തിയൂർ കിഴക്ക് കൃഷ്ണഭവനത്തിൽ അഖിൽ കൃഷ്ണ, എരുവ മാവിലേത്ത് സ്വദേശികളായ അച്ചുഅശ്വിൻ, ശ്യം എന്നിവരാണ് പിടിയിലായത്.
ഒളിവിലായിരുന്ന ഇവരെ കരീലക്കുളങ്ങരയിൽനിന്നാണ് പിടികൂടിയതെന്ന് അറിയുന്നു. സി.പി.എം കൊറ്റുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി കിഴക്കയത്ത് ഷാജഹാൻ, ബന്ധു പൊന്നാറ വീട്ടിൽ മുഹമ്മദ് റാഫി, മൈമൂനത്ത് എന്നിവരാണ് ആക്രമണത്തിനിരയായത്. 9,85,000 രൂപ ഇവരിൽനിന്ന് കവർന്നതായാണ് പരാതി.
എന്നാൽ, പണം കവർന്നതായി പ്രതികൾ സമ്മതിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്താലേ സംഭവത്തിെൻറ ചുരുളഴിയൂ. മൂന്നാം പ്രതി ചിറക്കടവം വിനോദ് ഭവനിൽ മിഥുനെ സംഭവസ്ഥലത്തുനിന്ന് പിടികൂടിയിരുന്നു. വസ്തു ഇടപാടിന് കൊല്ലെത്ത സുഹൃത്ത് നൽകിയ പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

