പുതുപ്പള്ളിയിൽ ക്വേട്ടഷൻ സംഘത്തിെൻറ അഴിഞ്ഞാട്ടം; വിമുക്തഭടന് വെട്ടേറ്റു
text_fieldsകായംകുളം: പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാഗത്ത് ക്വട്ടേഷൻ സംഘം നടത്തിയ ആക്രമണത്തിൽ വിമുക്തഭടന് വെേട്ടറ്റു. ഒാേട്ടാ ഡ്രൈവറുടെ വീട് അടിച്ചുതകർത്തു. വീട്ടുകാരെ അടിച്ച് പരിക്കേൽപിച്ചു. ചരുവിൽ ജങ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന വിമുക്തഭടൻ പുല്ലോടിൽ തറയിൽ ബിനുവിനെയാണ് (49) വെട്ടിപ്പരിക്കേൽപിച്ചത്.
തലയിൽ സാരമായി മുറിവേറ്റ ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. െഎ.എൻ.ടി.യു.സി നേതാവ് കൂടിയായ ഒാേട്ടാ ഡ്രൈവർ മണ്ണൂക്കുന്നേൽ ചന്ദ്രെൻറ (49) വീടിനുനേരെയാണ് ആക്രമണം. ജനാലകളും കസേരകളും അടക്കമുള്ളവ അടിച്ചുതകർത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പച്ചക്കറിക്കടയുടെ പരിസരത്ത് മിക്കപ്പോഴുമുള്ള ചന്ദ്രനെ തിരക്കി എത്തിയപ്പോഴാണ് ബിനുവിനുനേരെ ആക്രമണമുണ്ടായത്. തുടർന്നാണ് ബിനുവിെൻറ വീട്ടിലെത്തിയത്. വരാന്തയിൽ പഠിച്ചുകൊണ്ടിരുന്ന മകൾ ആതിരയെയും (16), ഭാര്യ ഷീജയെയും അടിച്ചോടിച്ച ശേഷമാണ് വീട്ടുപകരണങ്ങൾ തകർത്തത്. വയനകം സ്വദേശിയായ സുനിലിെൻറ നേതൃത്വത്തിൽ ഇരുപതോളം വരുന്ന സംഘമാണ് അക്രമണം നടത്തിയതെന്ന് പറയുന്നു. കായംകുളം പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങി.

