Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകായംകുളത്ത്​ കേബിളിന്​...

കായംകുളത്ത്​ കേബിളിന്​ റോഡ് മുറിക്കാൻ അനുമതി നൽകിയതിന്​ പിറകി​ൽ അഴിമതിയെന്ന്​ ആരോപണം

text_fields
bookmark_border
corruption
cancel

കായംകുളം : നഗരത്തിലെ എട്ട്​ വാർഡുകളിൽ 25 കിലോമീറ്ററോളം റോഡ് മുറിച്ച് കേബിളുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയതിന് പിന്നിൽ അഴിമതി നടന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. കൗൺസിൽ അറിയാതെ ചെയർ പേഴ്സണും സെക്രട്ടറിയും ചേർന്നാണ് അനുമതി നൽകിയത്.

2020 ഒക്ടോബറിൽ പൊതുമരാമത്തിൽ നിന്നും ലഭിച്ച കത്തി​െൻറ പേരിലാണ് 2021 നവംബറിൽ അനുമതി നൽകിയത്. സ്വകാര്യ കമ്പനിക്ക് വേണ്ടി നടത്തിയ ഇടപെടലിന് സാമ്പത്തിക താൽപ്പര്യങ്ങളാണുളളത്. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗ മേധാവി പോലും അറിയാതെയാണ്​ അനുമതി നൽകിയത്​. കൗൺസിലിനെ വിശ്വാസത്തിൽ എടുക്കാതെയും അറിയിക്കാതെയും മുൻ‌കൂർ അനുമതി നൽകിയത് അംഗീകരിക്കില്ല.

2010-15 കാലത്തെ യു.ഡി.എഫ് ഭരണത്തിൽ 12 കിലോമീറ്റർ ഭാഗത്തെ റോഡ് മുറിക്കുന്നതിന് 1.15 കോടി രൂപയാണ് ഈടാക്കിയതെന്ന്​ യു.ഡി.എഫ്​ ചൂണ്ടികാണിച്ചു. നിലവിൽ 25കിലോമീറ്റർ റോഡിന് 15.57 ലക്ഷം രൂപ മാത്രം ഈടാക്കുന്നതിന്​ പിന്നിൽ അഴിമതി മാത്രമാണ്. സർക്കാർ ഉത്തരവ് പ്രകാരം അടക്കണ്ട തുകയുടെ പത്ത് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നതും പാലിക്കപ്പെട്ടിട്ടില്ല. അനുമതി പത്രത്തിലെ നിബന്ധനകൾ പുറത്ത് വിടണമെന്നും യു.ഡി.എഫ്​ ആവശ്യപ്പെട്ടു. യു. ഡി. ഫ് പാർലിമെൻററി പാർട്ടി ലീഡർ സി.എസ് ബാഷ, കെ പുഷ്പദാസ്, എ.പി. ഷാജഹാൻ, ബിധു എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamcorruption
News Summary - Alleged corruption in giving permission to cut road in Kayamkulam
Next Story