ഇത് വേറെ ലെവലാണ്
text_fieldsഎച്ച്.എസ് വിഭാഗം ഇരുളനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ജി.എച്ച്.എസിലെ വിദ്യാർഥികൾ
കായംകുളം: വാദ്യതാളമേളങ്ങളുടെ അകമ്പടിയിൽ ആടിപ്പാടുന്ന ഇരുളനൃത്തം വേറെ ലെവലാണ്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശങ്ങളിലെ ഇരുള സമുദായക്കാർ കൃഷി, മരണം, അടിയന്തരം തുടങ്ങിയക്ക് അവതരിപ്പിക്കുന്ന കലാരൂപം ആദ്യമായിട്ടാണ് കലോത്സവ വേദിയിലെത്തുന്നത്. ‘ഗോകൽ’ എന്ന കുഴവാദ്യമാണ് പ്രധാന ഉപകരണം. പാടുന്നയാൾക്കൊപ്പം പെറൈ, ധവില്‍, ജാല്റ തുടങ്ങിയ ഗോത്രവാദ്യോപകരണങ്ങളുമായി മറ്റുള്ളവരും ചേർന്ന് വട്ടത്തിലാണ് ആടുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലായി ആറ് ടീമുകളാണ് മാറ്റുരച്ചത്. എച്ച്.എസ് വിഭാഗത്തിൽ പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ജി.എച്ച്.എസും എച്ച്.എസ്.എസ് വിഭാഗത്തിൽ മാന്നാര്‍ നായര്‍ സമാജം ബോയ്സ് എച്ച്.എസ്.എസും ജേതാക്കളായി.

