Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightക്വാറൻറീൻ ജയിലിൽ...

ക്വാറൻറീൻ ജയിലിൽ നിന്ന്​ പ്രതി മുങ്ങി

text_fields
bookmark_border
ക്വാറൻറീൻ ജയിലിൽ നിന്ന്​  പ്രതി മുങ്ങി
cancel
camera_alt

അ​ജി​ത്ത്

കാ​യം​കു​ളം: ക്വാ​റ​ൻ​റീ​ൻ ജ​യി​ലി​ൽ​നി​ന്നു അ​ടി​പി​ടി കേ​സി​ലെ പ്ര​തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ട്ട​ു. കൊ​ല്ലം അ​യ​ത്തി​ൽ ച​രു​വി​ള​യി​ൽ അ​ജി​ത്താ​ണ് (20) ര​ക്ഷ​പ്പെ​ട്ട​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ക​ല്ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ക്വാ​റ​ൻ​റീ​ൻ ജ​യി​ലി​ൽ​ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ 4.30ഒാ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ കേ​സു​ക​ളി​ൽ പി​ടി​കൂ​ടു​ന്ന പ്ര​തി​ക​ളെ സ്ര​വ​പ​രി​ശോ​ധ​ന കാ​ല​യ​ള​വി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​ണ് അ​ട​ച്ചി​ട്ടി​രു​ന്ന ആ​ശു​പ​ത്രി ജ​യി​ലാ​ക്കി മാ​റ്റി​യ​ത്.

അ​ടി​പി​ടി സം​ഭ​വ​ത്തി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് അ​ജി​ത്തി​നെ കാ​യം​കു​ള​ത്തെ​ത്തി​ച്ച​ത്. മൂ​ന്നാം​നി​ല​യി​ലെ ഒ​രു​മു​റി​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ശൗ​ചാ​ല​യ​ത്തി​െൻറ ചെ​റി​യ ജ​നാ​ല ഇ​ള​ക്കി​മാ​റ്റി​യാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ഏ​റെ​നേ​ര​മാ​യി​ട്ടും കാ​ണാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ജ​യി​ൽ വാ​ർ​ഡ​ന്മാ​രെ​ക്കൂ​ടാ​തെ താ​ഴെ പൊ​ലീ​സിെൻറ നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​യി​രു​ന്നു.

പി​ൻ​വ​ശ​ത്തു​കൂ​ടി ഉൗ​ർ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​റു​ത്തു​മെ​ലി​ഞ്ഞ ശ​രീ​ര​മു​ള്ള ഇ​യാ​ൾ ക​റു​ത്ത ടീ ​ഷ​ർ​ട്ടും മു​ട്ടു​വ​രെ​യു​ള്ള ജീ​ൻ​സു​മാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamquarantine jailaccused escape
Next Story