Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightടാക്​സി കാർ...

ടാക്​സി കാർ തട്ടിയെടുത്ത്​ പോകുന്നതിനിടെ അപകടം; കണ്ണൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
arjun
cancel
camera_alt

അ​ർ​ജു​ൻ

കാ​യം​കു​ളം: വാ​ട​ക​ക്ക് വി​ളി​ച്ച കാ​ർ ത​ട്ടി​യെ​ടു​ത്ത്​ ഓ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. കാ​ർ ത​ട്ടി​യെ​ടു​ത്ത ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി അ​ർ​ജു​നെ (24) ഓ​ച്ചി​റ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ​പൊ​ലീ​സ്​ പി​ടി​കൂ​ടി.

തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ചാ​രു​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ അ​രു​ണി​െൻറ (30) ടാ​ക്സി കാ​റി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ക​ണ്ണൂ​രേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ർ​ജു​ൻ. വൈ​കീ​ട്ട് ആ​റി​ന്​ ദേ​ശീ​യ പാ​ത​യി​ൽ വ​വ്വാ​ക്കാ​വി​ന് തെ​ക്ക് ഭാ​ഗ​ത്ത്​ എ​ത്തി​യ​തോ​ടെ കാ​ർ നി​ർ​ത്തി അ​രു​ൺ മൊ​ബൈ​ൽ ചാ​ർ​ജ​ർ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി. എ.​സി ഓ​ഫാ​കാ​തി​രി​ക്കാ​ൻ താ​ക്കോ​ൽ കാ​റി​ൽ​നി​ന്ന്​ എ​ടു​ത്തി​രു​ന്നി​ല്ല. ഈ ​സ​മ​യം അ​ർ​ജു​ൻ കാ​റു​മാ​യി ക​ട​ന്നു. അ​രു​ൺ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ പി​ന്നാ​ലെ പാ​ഞ്ഞു.

ഓ​ച്ചി​റ പ്രീ​മി​യ​ർ ജ​ങ്​​ഷ​ന്​ വ‌​ട​ക്കു​ഭാ​ഗ​ത്ത്​ വെ​ച്ച്, ത​ട്ടി​യെ​ടു​ത്ത കാ​റി​ന് മു​ന്നി​ലെ​ത്തി​യ​തോ​ടെ അ​ർ​ജു​ൻ കാ​ർ നി​ർ​ത്തി. അ​രു​ൺ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ, അ​ർ​ജു​ൻ വീ​ണ്ടും കാ​ർ അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ത്തു. സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​വ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി തോ​മ​സ്, കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ കാ​റു​ക​ളും മ​റ്റൊ​രു വാ​ഹ​ന​വും ഇ​ടി​ച്ച്​ തെ​റി​പ്പി​ച്ച​തോ​ടെ അ​ർ​ജു​ൻ ഓ​ടി​ച്ച കാ​ർ വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു.

നി​സ്സാ​ര പ​രി​ക്കേ​റ്റ അ​ർ​ജു​നെ ഓ​ച്ചി​റ പൊ​ലീ​സെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കാ​യം​കു​ളം പൊ​ലീ​സി​ന് കൈ​മാ​റി. യു​വാ​വ് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur nativehijacking case
News Summary - Accident while hijacking a taxi car; Kannur native arrested
Next Story