വിജയ്കാന്തിന്റെ ഓർമയിൽ സിനിമ പ്രവർത്തകന്റെ കുറിപ്പ്
text_fieldsസഹീർ
കായംകുളം: അന്തരിച്ച തമിഴ്നടനും രാഷ്ട്രീയ നേതാവുമായ വിജയ്കാന്തുമായുള്ള അനുഭവം പങ്കുവെക്കുകയാണ് സിനിമ നടനും അസോസിയേറ്റ് ക്യാമറമാനുമായ കറ്റാനം ഇലിപ്പക്കുളം മങ്ങാട്ട് സഹീർ.അദ്ദേഹത്തിന്റെ വിനയവും ലാളിത്യവും സൗഹൃദം തുടരാൻ കഴിയാതിരുന്നതിന്റെ ആത്മസംഘർഷവും വെളിപ്പെടുത്തുന്നു.
ചെന്നൈയിൽവെച്ച് പരിചയപ്പെട്ടതും പലതവണ അദ്ദേഹം അന്വേഷിച്ചിരുന്നതായി സഹപ്രവർത്തകരിൽനിന്ന് അറിഞ്ഞെങ്കിലും എന്തോ മാറി നടക്കുകയായിരുന്നു. പിന്നീട് സഹീർ സിനിമ പരിസരത്തുനിന്ന് ഒഴിവായി. അഞ്ച് വർഷം മുമ്പ് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തിരക്ക്, മതിമറന്ന ജീവിതം, സിനിമരംഗത്ത് സ്വന്തമായി ഇരിപ്പിടമുണ്ടാക്കാമെന്ന അതിരുവിട്ട ആത്മവിശ്വാസം എന്നിവയാണ് വിജയകാന്തിനെ കാണുന്നതിന് തടസ്സമായതെന്ന് സഹീർ പറയുന്നു.

