കക്ക സഹകരണ സംഘങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിലായി പ്രവർത്തിക്കുന്ന 13 കക്ക സഹകരണ സംഘങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മേഖലയിൽ 25,000 ത്തോളം തൊഴിലാളികൾ പ്രത്യക്ഷമായും 75,000ത്തോളം തൊഴിലാളികൾ പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്. എന്നാൽ, ഈ സംഘങ്ങൾക്ക് സമാന്തരമായി ചില സ്വകാര്യ കച്ചവടക്കാർ മല്ലികക്ക വാരി ശേഖരിച്ച് അനധികൃതമായി ചൂളകൾക്ക് വിതരണം നടത്തുന്നുണ്ട്. ഇതോടെ സർക്കാറിലേക്ക് റോയൽറ്റിയും ടാക്സും കൃത്യമായി അടക്കുന്ന സംഘങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.
തൊഴിലാളികളുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ ഫിഷറീസ് വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന കക്ക സഹകരണസംഘം ആക്ഷൻ കൗൺസിൽ കൺവീനർ കെ.എസ്. ദാമോദരൻ, സി.കെ. സുരേന്ദ്രൻ, വി.പി. ചിദംബരൻ, സി.എൻ. രാധാകൃഷ്ണൻ, പി.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

