Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൈനകരിക്കാരുടെ സ്വപ്നം...

കൈനകരിക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ബേക്കറി പാലം

text_fields
bookmark_border
Kainakary Bakery Bridge
cancel
camera_alt

കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ ബേ​ക്ക​റി പാ​ലം

ആ​ല​പ്പു​ഴ: കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ ബേ​ക്ക​റി പാ​ലം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ര്‍ഘ​കാ​ല സ്വ​പ്‌​നം. ദീ​ര്‍ഘ​കാ​ല ആ​വ​ശ്യ​മാ​യ ഈ ​പാ​ലം പ്ര​ദേ​ശ​ത്തി​െൻറ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​ക്കും വ​ഴി​യൊ​രു​ക്കും. പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, ആ​റ്, എ​ട്ട്, വാ​ര്‍ഡു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ഏ​ഴാ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍ക്കാ​ണ് പ്ര​ധാ​ന​മാ​യും പാ​ലം കൊ​ണ്ട് പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

80 ല​ക്ഷം ചെ​ല​വി​ല്‍ നി​ര്‍മി​ച്ച പാ​ല​ത്തി​െൻറ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത്​-​ര​ജി​സ്ട്രേ​ഷ​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍വ​ഹി​ച്ചു.

ആം​ബു​ല​ന്‍സി​ന് പോ​കാ​നു​ള്ള വീ​തി​യി​ലാ​ണ് പാ​ലം. പ​ഴ​യ പാ​ലം പൊ​ളി​ഞ്ഞ് പോ​യ​തി​നു​ശേ​ഷം പു​തി​യ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ജ​ന​ങ്ങ​ള്‍ക്ക് മ​റു​ക​ര ക​ട​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​ട​ത്തു​വ​ള്ളം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. പ​മ്പ​യാ​റി​ന് കു​റു​കെ നി​ര്‍മി​ക്കു​ന്ന മു​ണ്ട​ക്ക​ല്‍ പാ​ല​ത്തി​െൻറ നി​ര്‍മാ​ണം കൂ​ടി പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ സൗ​ക​ര്യം പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ല സ​ജീ​വ് പ​റ​ഞ്ഞു.

ഹൗ​സ്‌​ബോ​ട്ട് ഉ​ള്‍പ്പെ​ടെ ക​ട​ന്ന് പോ​കു​ന്ന​തി​നാ​യി ആ​വ​ശ്യ​മു​ള്ള​ത്ര ഉ​യ​ര​ത്തി​ലാ​ണ് പാ​ലം നി​ര്‍മി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ 22.7 കോ​ടി​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും തു​ട​ക്ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kainakary Bakery Bridge
News Summary - Kainakary Bakery Bridge -Kerala News
Next Story