Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവേമ്പനാട് കായലിൽ ഇനി...

വേമ്പനാട് കായലിൽ ഇനി പറക്കാം, പായാം; കൈനകരി വട്ടക്കായൽ അഡ്വഞ്ചർ ടൂറിസം

text_fields
bookmark_border
വേമ്പനാട് കായലിൽ ഇനി പറക്കാം, പായാം; കൈനകരി വട്ടക്കായൽ അഡ്വഞ്ചർ ടൂറിസം
cancel
camera_alt

അഡ്വഞ്ചർ ടൂറിസംപദ്ധതിയുടെ ഭാഗമായി കൈനകരി വട്ടക്കായൽ ടെർമിനലിൽ

സജ്ജമാക്കിയ ജലസാഹസിക ഉപകരണങ്ങൾ

ആലപ്പുഴ: കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന കൈനകരി വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി ചൊവ്വാഴ്ച നാടിന് സമർപ്പിക്കും.

വൈകീട്ട് നാലിന് വട്ടക്കായൽ ടെർമിനലിൽ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷതവഹിക്കും. ജില്ല കലക്ടർ അലക്സ് വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ് എന്നിവർ പങ്കെടുക്കും.

സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും(ഡി.ടി.പി.സി ) ചേർന്ന് സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ് സബ്‌സീ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് വട്ടക്കായൽ ടെർമിനലിൽ സാഹസിക ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നത്. ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് ജലസാഹസിക വിനോദങ്ങൾ കൂടി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.

ജെറ്റ് സ്കീ, കനോയിങ്, കയാക്കിങ്, സ്പീഡ് ബോട്ട്, ബനാന ബോട്ട്, പാരാസെയിലിങ്, വാട്ടർ സ്കൂട്ടർ, പെഡൽ ബോട്ട് തുടങ്ങിയ ആധുനിക ജലസാഹസിക വിനോദോപാധികളും വിനോദസഞ്ചാരികൾക്കായി ലഘുഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vembanad lakeAlappuzhalocalnews
News Summary - Now you can fly and swim in Vembanad Lake; Kainakari Vattakayal Adventure Tourism
Next Story