കാപ്പ ചുമത്തി രണ്ടുപേരെ നാടുകടത്തി
text_fieldsഅനിൽ മോഹൻ
ആലപ്പുഴ: കാപ്പ ചുമത്തി രണ്ടുപേരെ നാടുകടത്തി. പട്ടണക്കാട് പഞ്ചായത്ത് വാർഡ് 13ല്‍ പടന്നത്തറ വീട്ടില്‍ അമ്പിളി എന്ന അനില്‍ മോഹന്‍ (28), പുറക്കാട് പഞ്ചായത്ത് ഒന്നാംവാർഡിൽ കരൂർ മുറിയിൽ നടുവിലെ മഠത്തിൽ പറമ്പിൽ കരാട്ടേ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു (28) എന്നിവരെയാണ് നാടുകടത്തിയത്.
അനില്മോഹനെതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസിൽ വധശ്രമത്തിനും പട്ടണക്കാട് പൊലീസിൽ വീട്ടിൽ അതിക്രമിച്ചു കടന്ന് ദേഹോപദ്രവം ഏല്പിച്ചതിനും വാഹനം തീവെച്ചുനശിപ്പിച്ചതിനും കേസുകളുണ്ട്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ 2017 മുതൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു.
സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.