വി.എസിന് 101ാം പിറന്നാൾ സമ്മാനമായി മുഹമ്മയിൽ ജനകീയ മെഡിക്കൽ ലാബ്
text_fieldsഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന മുഹമ്മയിലെ ജനകീയ മെഡിക്കൽ ലാബ്
മുഹമ്മ: വി.എസിന് 101 ാം പിറന്നാൾ സമ്മാനമായി മുഹമ്മയിൽ ജനകീയലാബ് ഞായറാഴ്ച മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ലാബ് റൂം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ശ്രീജിത്ത് സുകുമാരൻ അധ്യക്ഷത വഹിക്കും.വി.എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും മുഹമ്മ പഞ്ചായത്ത് 12-ാം വാർഡംഗവുമായ ലതീഷ് ബി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് ലാബ് തുറക്കുന്നത്.
പേഴ്സണൽ സ്റ്റാഫ് അംഗമായി പ്രവർത്തിച്ചതിനു ലഭിക്കുന്ന പെൻഷൻതുക കൊണ്ടാണ് ജനകീയ ലാബിനു തുടക്കമിടുന്നതെന്ന് ലതീഷ് പറഞ്ഞു. സർക്കാർ പട്ടികയിലുള്ള അതിദരിദ്രരായവർക്കും കിടപ്പ് രോഗികൾക്കും ലാബ് പരിശോധന സൗജന്യമാണ്. വയോജനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പകുതി നിരക്ക് നൽകിയാൽ മതി.
കുടുംബശ്രീ അംഗങ്ങൾക്ക് 30 ശതമാനം ഇളവുണ്ടാകും.മുഹമ്മ പുല്ലമ്പാറയിൽ വി.എസിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഷീല തോമസ് കഴിഞ്ഞ ഒക്ടോബർ 19നാണ് നിർമാണ ഉദ്ഘാടനം നിർവഹിച്ചത്.മുൻ പേഴ്സണൽ അസിസ്റ്റന്റ് എ.സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.

