Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനകീയ ഹോട്ടൽ...

ജനകീയ ഹോട്ടൽ പ്രതിസന്ധിയിൽ; ഊണിന്​ വില കൂട്ടാനുള്ള നിർദേശം സർക്കാറിന്​ സമർപ്പിച്ചു

text_fields
bookmark_border
ജനകീയ ഹോട്ടൽ പ്രതിസന്ധിയിൽ; ഊണിന്​ വില കൂട്ടാനുള്ള നിർദേശം സർക്കാറിന്​ സമർപ്പിച്ചു
cancel

ആ​ല​പ്പു​ഴ: കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന 'ജ​ന​കീ​യ ഹോ​ട്ട​ൽ' പ്ര​തി​സ​ന്ധി​യി​ൽ. 20 രൂ​പ​യു​ടെ ഊ​ണ്​ മു​ട​ങ്ങു​മോ​യെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും ഉ​യ​ർ​ന്ന വി​ല​യും ജി.​എ​സ്.​ടി​യു​മാ​ണ്​ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത്. ഓ​രോ ജ​ന​കീ​യ ഹോ​ട്ട​ലി​നും വി​ൽ​പ​ന​ക്ക്​ അ​നു​സ​രി​ച്ച്​ നാ​ല്​ മു​ത​ൽ 10 വ​രെ ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

20 രൂ​പ​ക്ക്​ ഊ​ണ്​ ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​ർ കൈ​യി​ൽ​നി​ന്ന്​ പ​ണം​മു​​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. പ്ലാ​സ്റ്റി​ക്​​ നി​രോ​ധ​ന​ത്തി​ൽ പാ​ർ​​സ​ൽ ന​ൽ​കാ​ൻ അ​ധി​ക​ച്ചെ​ല​വ്​ ഏ​റെ​യാ​ണ്. ജി​ല്ല​യി​ൽ 87ല​ധി​കം ജ​ന​കീ​യ ഹോ​ട്ട​ലാ​ണു​ള്ള​ത്. ഒ​രു ഊ​ണി​ന്​ പ​ത്തു രൂ​പ​യാ​ണ്​ സ​ബ്​​സി​ഡി ല​ഭി​ക്കു​ന്ന​ത്. ഊ​ണി​ന്‍റെ വി​ല​യാ​യ 20 രൂ​പ​യും​കൂ​ടി ചേ​ർ​ത്താ​ൽ 30 രൂ​പ കി​ട്ടും. ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​യ സ​ബ്​​സി​ഡി ഒ​രു​കോ​ടി 75 ല​ക്ഷം രൂ​പ വി​ത​ര​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പെ​ടാ​പ്പാ​ടു​പെ​ടു​ക​യാ​ണ്​ ന​ട​ത്തി​പ്പു​കാ​ർ.

ചോ​റും ര​ണ്ട് ക​റി​യും മീ​ൻ​ചാ​റും തോ​ര​നും മെ​ഴു​ക്കു​പു​ര​ട്ടി​യും അ​ട​ങ്ങു​ന്ന ഊ​ണ് 30 രൂ​പ​ക്കു​ള്ളി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

സ​ബ്​​സി​ഡി പ​ല​പ്പോ​ഴും സ​മ​യ​ത്ത്​ ല​ഭി​ക്കാ​ത്ത​തും പ്ര​ശ്ന​മാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യ​വും വെ​ള്ള​വും ഉ​ൾ​പ്പെ​ടെ ഒ​രു​ക്കു​ന്ന​ത്. ഊ​ണി​ന്‍റെ വി​ൽ​പ​ന ക​ണ​ക്കാ​ക്കി കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​നി​ൽ​നി​ന്നാ​ണ്​ തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ഊ​ണി​ന്​ കൂ​ടു​ത​ൽ വി​ൽ​പ​ന​യു​ള്ള ഹോ​ട്ട​ലു​ക​ൾ ലാ​ഭം കി​ട്ടു​ന്ന പ​ണം അ​ക്കൗ​ണ്ടു​ക​ളി​ലാ​ക്കി ന​ട​ത്തി​പ്പി​ന്​ ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തും. എ​ന്നാ​ൽ, ഇ​ട​ത്ത​രം ക​ച്ച​വ​ട​ക്കാ​രാ​ണ്​ വ​ല​യു​ന്ന​ത്. ലാ​ഭ​ത്തി​ൽ​നി​ന്ന് ചെ​ല​വി​നെ​ടു​ത്താ​ൽ പി​ന്നെ വ​രു​മാ​ന​മു​ണ്ടാ​കി​ല്ല. ഈ​സാ​ഹ​ച​ര്യ​ത്തി​ൽ ഊ​ണി​ന്​ വി​ല​കൂ​ട്ടാ​നു​ള്ള നി​ർ​ദേ​ശം കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:janakeeya hotelcrisisincrease price
News Summary - janakeeya hotel in crisis; A proposal to increase the price of meal has been submitted to the government
Next Story