Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജലപൂരം 19 മുതൽ; ആവേശത്തിരയുയർത്തി സി.ബി.എൽ

text_fields
bookmark_border
ഉദ്ഘാടന മത്സരം കരുവാറ്റയിൽ
ജലപൂരം 19 മുതൽ; ആവേശത്തിരയുയർത്തി സി.ബി.എൽ
cancel

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ്‌ (സി.ബി.എൽ) ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും. 19ന് കരുവാറ്റയിലാണ് ഉദ്ഘാടന മത്സരം. നെഹ്റുട്രോഫിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങൾ നേടിയ ചുണ്ടൻ വള്ളങ്ങളാണ് പോരിനിറങ്ങുക. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ഒഴിവാക്കി. ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ് സി.ബി.എൽ. 19ന് ആലപ്പുഴ കരുവാറ്റയിൽ തുടങ്ങി നവംബർ 21ന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയിൽ സമാപിക്കുന്ന വിധത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.

ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി ഫൈനലടക്കം 11 മത്സരങ്ങളുണ്ടാകും. കൊല്ലം കല്ലട (സെപ്റ്റംബര്‍ 23), ആലപ്പുഴ പാണ്ടനാട് (26), തൃശൂര്‍ കോട്ടപ്പുറം (ഒക്ടോബര്‍ രണ്ട്), മറൈന്‍ ഡ്രൈവ് (10), എറണാകുളം പിറവം (17), കോട്ടയം താഴത്തങ്ങാടി (24), ആലപ്പുഴ പുളിങ്കുന്ന് (31), ആലപ്പുഴ കൈനകരി (നവംബര്‍ ഏഴ്), കായംകുളം (നവംബര്‍ 14) എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങൾ. മത്സരങ്ങളിൽ കൂടുതൽ പോയന്‍റ് നേടുന്നവർ ഓവറോൾ ചാമ്പ്യരാകും. നിലവിൽ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് ചാമ്പ്യന്മാർ.

മത്സരങ്ങൾക്ക് മുമ്പ് വേദികളിൽ വിപുലമായ സാസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികസമിതികൾ രൂപവത്കരിക്കും. സി.ബി.എൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും ലഭിക്കും. ഓരോ മത്സരത്തിലും വിജയിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയുണ്ട്. രണ്ടാംസ്ഥാനക്കാർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവും ലഭിക്കും. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ചുണ്ടനുകളും ക്ലബുകൾക്കുംകൂടി നാല് ലക്ഷം രൂപ ബോണസായും ലഭിക്കും. ബോണസ് തുകയിൽ മൂന്ന് ലക്ഷം ക്ലബിനും ഒരു ലക്ഷം ചുണ്ടനുമാണ്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളെയും വള്ളംകളി പ്രേമികളെയും സി.ബി.എല്‍ വേദികളിലേക്ക് ആകര്‍ഷിക്കാനും അതുവഴി കേരളത്തിന്‍റെ അഭിമാനമായ വിനോദമത്സരത്തെ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യിക്കാനുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിലെ പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സി.ബി.എൽ ലക്ഷ്യമിടുന്നത്. പ്രാദേശികമായി നടന്ന പല വള്ളംകളികളും സി.ബി.എല്ലിന്‍റെ ഭാഗമാകുന്നതോടെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സി.​ബി.​എ​ൽ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വ​ള്ള​ങ്ങ​ളും ക്ല​ബു​ക​ളും

  1. അ​രോ​മ ചു​ണ്ട​ൻ (അ​രോ​മ ബോ​ട്ട്​ ക്ല​ബ്)
  2. ന​ടു​ഭാ​ഗം ചു​ണ്ട​ൻ (പു​ന്ന​മ​ട ബോ​ട്ട്​ ക്ല​ബ്)
  3. വീ​യ​പു​രം ചു​ണ്ട​ൻ (യു.​ബി.​സി കൈ​ന​രി എ​ഫ്.​സി)
  4. മേ​ൽ​പാ​ടം ചു​ണ്ട​ൻ (പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട്​ ക്ല​ബ്)
  5. നി​ര​ണം ചു​ണ്ട​ൻ (നി​ര​ണം ബോ​ട്ട്​ ക്ല​ബ്)
  6. ആ​ർ​പ്പൂ​ക്ക​ര ചു​ണ്ട​ൻ (ഇ​മ്മാ​നു​വ​ൽ ബോ​ട്ട്​ ക്ല​ബ്)
  7. ചെ​റു​ത​ന ചു​ണ്ട​ൻ (നാ​ട്ട​കം ബോ​ട്ട്​ ക്ല​ബ്)
  8. പു​ണ്യാ​ള​ൻ നി​ര​ണം ചു​ണ്ട​ൻ (കു​മ​ര​കം ടൗ​ൺ ബോ​ട്ട്​ ക്ല​ബ്​ )
  9. ത​ല​വ​ടി ചു​ണ്ട​ൻ (കൈ​ന​ക​രി വി​ല്ലേ​ജ്​ ബോ​ട്ട്​ ക്ല​ബ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jala Pooram from 19th; CBL creates excitement
Next Story