Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപി.​കെ....

പി.​കെ. കാ​ള​ൻ​പ​ദ്ധ​തി വീ​ടു​നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട്​; ചോ​ദ്യം​ ചെ​യ്ത എ​സ്.​ടി പ്ര​മോ​ട്ട​ർ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
പി.​കെ. കാ​ള​ൻ​പ​ദ്ധ​തി വീ​ടു​നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട്​;   ചോ​ദ്യം​ ചെ​യ്ത എ​സ്.​ടി പ്ര​മോ​ട്ട​ർ​ക്കെ​തി​രെ കേ​സ്
cancel

ആ​ല​പ്പു​ഴ: പി.​​​​കെ. കാ​ള​ൻ പ​ദ്ധ​തി പ്ര​കാ​രം പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്​ കു​ടും​ബ​ശ്രീ മു​ഖേ​ന നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ ക്ര​മ​ക്കേ​ട്​ ചോ​ദ്യം​ചെ​യ്ത​ എ​സ്.​ടി പ്ര​മോ​ട്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.​ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്കി​ലെ എ​സ്.​ടി പ്ര​മോ​ട്ട​ർ അ​രൂ​ർ സ്വ​ദേ​ശി കെ.​ജെ. നി​ജേ​ഷി​നെ​തി​രെ​യാ​ണ്​ ആ​ല​പ്പു​ഴ സൗ​ത്ത്​ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത​ശേ​ഷം ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. നോ​ട്ടീ​സ് ന​ൽ​കി​യ​ത​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച ഹാ​ജ​രാ​യ​പ്പോ​ൾ സിം​കാ​ർ​ഡ് മാ​ത്രം തി​രി​ച്ചു​ന​ൽ​കി. ഫോ​ൺ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ കൈ​മാ​റും. കു​ടും​ബ​ശ്രീ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ മോ​ൾ​ജി ഖാ​ലി​ദി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. നി​ജേ​ഷി​നെ കൂ​ടാ​തെ കു​ടും​ബ​ശ്രീ സം​സ്ഥാ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ പ്ര​ഭാ​ക​ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ധ​ന്യ​രാ​മ​ൻ എ​ന്നി​വ​രെ​യും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ക്കി​യാ​ണ് പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വാ​ർ​ത്ത ന​ൽ​കി നി​ജേ​ഷും മ​റ്റ് ര​ണ്ടു​പേ​രും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

പി.​കെ. കാ​ള​ൻ പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി ചോ​ദ്യം ചെ​യ്ത​തി​ന് നി​ജേ​ഷി​നെ ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ര​ണ്ടാം​പ്ര​തി​യാ​യ പ്ര​ഭാ​ക​ര​നെ​തി​രെ​യു​ള്ള കു​റ്റം. നി​ജേ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് മൂ​ന്നാം​പ്ര​തി​യാ​യ ധ​ന്യ രാ​മ​നെ​തി​രെ​യു​ള്ള കു​റ്റം.

കു​ടും​ബ​ശ്രീ​യി​ലെ അ​ഴി​മ​തി നി​ജേ​ഷ് ചോ​ദ്യം ചെ​യ്ത​തി​നു​പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. അ​ഴി​മ​തി ചോ​ദ്യം ചെ​യ്ത​തി​ന്റെ പേ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ജേ​ഷ് കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന് പ​രാ​തി ന​ൽ​കി.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സം​സ്ഥാ​ന മി​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​ത് ന​ട​പ്പാ​ക്കാ​ൻ ജി​ല്ലാ മി​ഷ​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഇ​ത് പ്ര​ച​രി​പ്പി​ച്ച് നി​ജേ​ഷ് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യി​ലാ​ണി​പ്പോ​ൾ പൊ​ലീ​സ്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന പ​ണം മു​ഴു​വ​നും അ​വ​രി​ലേ​ക്കെ​ത്തു​ന്നി​ല്ലെ​ന്നും കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കി​യ പി.​കെ. കാ​ള​ൻ പ​ദ്ധ​തി​യി​ല​ട​ക്കം ക്ര​മ​ക്കേ​ട് ന​ട​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ത​നി​ക്കെ​തി​രെ ഇ​പ്പോ​ൾ കേ​സെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നും എ​സ്.​ടി പ്ര​മോ​ട്ട​ർ കെ.​ജെ. നി​ജേ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​യി കു​ടും​ബ​ശ്രീ നി​ർ​മി​ച്ച ഒ​ട്ടേ​റെ വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ച്ച​തോ​ടെ പ​ദ്ധ​തി​യു​​ടെ ന​ട​ത്തി​പ്പി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്​ പ്ര​മോ​ട്ട​റാ​യ നി​ജേ​ഷ്​ ആ​യി​രു​ന്നു. പ​രാ​തി​​യെ​ത്തു​ട​ർ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​യെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു.

എ​ന്നാ​ൽ, സം​സ്ഥാ​ന മി​ഷ​ന്‍റെ നി​ർ​ദേ​ശം ജി​ല്ല മി​ഷ​ൻ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നി​ജേ​ഷ്​ പ്ര​തി​ക​രി​ച്ചു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കു​ടും​ബ​ശ്രീ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ത​ന്‍റെ ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ നി​ജേ​ഷ്​ കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന്​ ഇ-​മെ​യി​ൽ അ​യ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamP.K. Kalan awardST promoters
News Summary - Irregularities in house construction under the P.K. Kalan project; case filed against the ST promoter who raised the issue
Next Story