ആലപ്പുഴയുടെ മുഖംമിനുക്കാൻ രാജ്യാന്തര പഠനസംഘം
text_fieldsശുചിത്വ പ്രവർത്തനങ്ങളും പദ്ധതികളും വിലയിരുത്താനെത്തിയ രാജ്യാന്തര പഠനസംഘവുമായി നഗരസഭ അധ്യക്ഷ സൗമ്യരാജ് ആശയവിനിമയം നടത്തുന്നു
ആലപ്പുഴ: ആലപ്പുഴയുടെ മുഖംമിനുക്കാൻ രാജ്യാന്തര പഠനസംഘമെത്തി. 'ടുവെഡ്സ് ബ്രൗൺ ഗോൾഡ്' പദ്ധതിയുടെ ഭാഗമായി ശുചിത്വപ്രവർത്തനങ്ങളും പദ്ധതികളും വിലയിരുത്താനും നഗരത്തിലെ ഫീക്കൽ സ്ലഡ്ജ് മാനേജ്‌മെന്‍റ് പ്രവർത്തനങ്ങളിലെ അപര്യാപ്തതകൾ കണ്ടെത്താനും പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കാനും സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇവർ പങ്കെടുത്തത്.
ഇംഗ്ലണ്ട്, ഇത്യോപ്യ, ഘാന, ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ 22 അംഗ പഠനസംഘം ആലിശ്ശേരിയിലെ എയ്റോബിക് യൂനിറ്റ്, ഹരിതകർമസേനയുടെ മെറ്റീറിയൽ കലക്ഷൻ ഫെസിലിറ്റി, കിലയും ഐ.ഐ.ടി ബോംബെയും സംയുക്തമായി ചാത്തനാട് നടപ്പാക്കിയ വികേന്ദ്രീകൃത ദ്രവമാലിന്യ സംസ്കരണ പ്ലാന്‍റ്- ഡീ.വാട്സ് എന്നിവ സന്ദർശിച്ചു. നഗരത്തിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന വിവിധമേഖലകളിലെ പ്രമുഖരുമായി ആശയവിനിമയവും നടത്തി. ഐ.ഡി.എസ് പ്രഫ. ലൈല മേത്തയാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പാർലമെന്ററി പാർട്ടി ലീഡർ എംആർ. പ്രേം, സ്ഥിരം സമിതി അധ്യക്ഷൻ എ. ഷാനവാസ്, ഹരിത കേരളം മിഷൻ കോഓഡിനേറ്റർ രാജേഷ്, അമൃത് കോഓഡിനേറ്റർ ജയശ്രീ, ഐ.ഐ.ടി ബോംബെ പ്രഫ. എൻ.സി. നാരായണൻ, കാൻ ആലപ്പി കോഓഡിനേറ്റർ രോഹിത് ജോസഫ്, ജെ.എച്ച്.ഐ ടെൻഷി സെബാസ്റ്റ്യൻ, ഹരിതകർമ സേന കോഓഡിനേറ്റർ രാജേഷ്, ഗിരീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

