ഹോട്ടലുകളിൽ പരിശോധന: അഞ്ചിടത്ത് ന്യൂനത; രണ്ടെണ്ണം പൂട്ടിച്ചു
text_fieldsആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ
ആലപ്പുഴയിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു
ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം കടകളിൽ നടത്തിയ പരിശോധനയിൽ അഞ്ചിടത്ത് ന്യൂനത കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ടെണ്ണം പൂട്ടിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് എതിർവശത്തെ പൂജ റസ്റ്റാറന്റ്, ചന്ദനക്കാവ് ആർ.ബി ഫുഡ് കോർട്ട് എന്നിവയാണ് പൂട്ടിയത്. ചുങ്കം ആദിത്യ ബേക്കറി, കൈതവന കാര്‍ത്തിക ഹോട്ടല്‍, പ്രിയ ബേക്കറി എന്നീ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. ആർ.ബി ഫുഡ്കോര്‍ട്ട്, പ്രിയ ബേക്കറി എന്നിവിടങ്ങളിൽനിന്ന് കോഴിമുട്ടകള്‍ കണ്ടെടുത്ത് നശിപ്പിച്ചു. ന്യൂനത കണ്ടെത്തിയ ആദിത്യ ബേക്കറി, കാര്‍ത്തിക ഹോട്ടൽ എന്നിവക്ക് നോട്ടീസ് നൽകി. ആലപ്പുഴ നഗരസഭ സൗത്ത് ഫസ്റ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ എ. അനീസ്, ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനിക്കുട്ടൻ, ടെന്‍ഷി സെബാസ്റ്റ്യൻ, ഷബീന അഷ്റഫ്, എന്നിവർ നേതൃത്വം നൽകി.

