Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈ​വി​ധ്യ​മാ​ർ​ന്ന...

വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി നാ​ടെ​ങ്ങും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

text_fields
bookmark_border
വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി നാ​ടെ​ങ്ങും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
cancel
camera_alt

കാ​യം​കു​ളം എ​രു​വ ദാ​റു​ൽ അ​ർ​ഖം മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ആ​ല​പ്പു​ഴ: മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും അ​ഖ​ണ്ഡ​ത​യു​ടെ​യും സ​​ന്ദേ​ശം ഉ​യ​ർ​ത്തി​ നാ​ടെ​ങ്ങും 77ാം സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ലും റാ​ലി​യു​മ​ട​ക്കം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

വ​ഴി​ച്ചേ​രി എം.​എം.​എ യു.​പി സ്കൂ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സ് ജി​ജി വ​ർ​ഗീ​സ് പ​താ​ക ഉ​യ​ർ​ത്തി. മാ​നേ​ജ​ർ അ​ൻ​സ​ർ സ​ന്ദേ​ശം ന​ൽ​കി.​പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ പി.​എ. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​തൃ പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ റി​നു, സ്കൂ​ൾ ലീ​ഡ​ർ മു​സ്‌​ന ഖ​ദീ​ജ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കാ​യം​കു​ളം: ന​ഗ​ര​സ​ഭ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്​ ചെ​യ​ർ​പേ​ഴ്സ​ൻ പി. ​ശ​ശി​ക​ല പ​താ​ക ഉ​യ​ർ​ത്തി. ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​യ​ർ​ഫോ​ഴ്സ്, എ​ൻ.​സി.​സി, സ്റ്റു​ഡ​ന്‍റ്​ പൊ​ലീ​സ് കാ​ഡ​റ്റു​ക​ൾ പ​രേ​ഡ്​ ന​ട​ത്തി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി കെ.​എ. ബേ​ക്ക​റി​നെ​യും രാ​ജ്യ​ത്തി​നു​വേ​ണ്ടി വീ​ര​മൃ​ത്യു മ​രി​ച്ച ധീ​ര ജ​വാ​ന്മാ​രാ​യ ജെ. ​ര​മേ​ഷ് വാ​ര്യ​ത്ത്, സ​ജി​ത്ത് കു​മാ​ർ, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ജെ. ​ആ​ദ​ർ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ടി. ​സൈ​നു​ലാ​ബ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യം​കു​ളം കി​റ്റ് സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ​സ്. സ​മീം പ​താ​ക ഉ​യ​ർ​ത്തി. ചെ​യ​ർ​മാ​ൻ ഒ. ​അ​ബ്ദു​ല്ലാ​കു​ട്ടി സ​ന്ദേ​ശം ന​ൽ​കി.

ഒ​ന്നാം​കു​റ്റി അ​ൽ ജാ​മി​അഃ​ത്തു​ൽ ഹു​സൈ​നി​യ്യ അ​ൽ ഇ​സ്‌​ലാ​മി​യ്യ​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും സ​മ്മാ​ന ദാ​ന​വും ന​ട​ത്തി. അ​മീ​ൻ മൗ​ല​വി കൊ​ട്ടാ​ര​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ സൈ​ദ് മു​ഹ​മ്മ​ദ്‌ ഹ​സ​നി ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഫ്തി ഫാ​റൂ​ഖ് മൗ​ല​വി ക​ഷ്ശാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

കൊ​റ്റു​കു​ള​ങ്ങ​ര സം​യോ​ജി​ത ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ പ്ര​സി​ഡ​ന്റ് ത​യ്യി​ൽ റ​ഷീ​ദ് പ​താ​ക ഉ​യ​ർ​ത്തി.

എ​ൻ.​സി.​പി ബ്ലോ​ക്ക് ക​മ്മി​റ്റി ഓ​ഫി​സി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് സാ​ദ​ത്ത് ഹ​മീ​ദ് പ​താ​ക ഉ​യ​ർ​ത്തി. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ്‌ ലി​യാ​ക്ക​ത്ത്​ പ​റ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​രു​ക്കു​മ്മൂ​ട് പി.​എം.​സി റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ മു​രു​ക്കു​മ്മൂ​ട് ജ​ങ്​​ഷ​നി​ൽ പ്ര​സി​ഡ​ന്റ് ബി​ജു ന​സ​റു​ള്ള ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

കാ​യം​കു​ളം മു​സ്​​ലിം ജ​മാ​അ​ത്ത്​ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം പ്ര​സി​ഡ​ന്റ് അ​ഡ്വ. ഇ. ​സ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​മാം കെ. ​ജ​ലാ​ലു​ദ്ദീ​ൻ മൗ​ല​വി പ​താ​ക ഉ​യ​ർ​ത്തി. മു​ബാ​ഷ് ക​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​ശ്രീ മി​ഷ​ൻ ബ്ലോ​ക്ക് യൂ​നി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ചെ​യ​ർ​മാ​ൻ എ.​എം. ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ട​യ്ക്കാ​വ് എ​ൽ.​പി സ്കൂ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സ് പി.​ആ​ർ. ഗീ​ത ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ൻ​സാ​രി കോ​യി​ക്ക​ലേ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. പി.​ടി.​എ പ്ര​സി​ഡ​ന്റ് ജോ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷ്ണ​പു​രം നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എ​ൻ. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ. ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി എ​ലി​വേ​റ്റ​ഡ് ഹൈ​വേ ജ​ന​കീ​യ സ​മ​ര​സ​മി​തി ഓ​ഫി​സി​ന് മു​ന്നി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

വ​ടു​ത​ല: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സം​ര​ക്ഷ​ണ സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​യ്യൂ​ബ് വ​ടു​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ഷ​ബീ​ർ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​രൂ​ക്കു​റ്റി: വ​ടു​ത​ല മ​ന്‍ഹ​ജ്ജു​ല്‍ ഇ​സ്​​ലാം സ​മാ​ജം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. വാ​ര്‍ഡ് മെം​ബ​ര്‍ മാ​ത്യു ക​ഴു​ന്നു​കാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി. സ​മാ​ജം മാ​നേ​ജ​ര്‍ എ​ന്‍.​എം. ബ​ഷീ​ര്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍ത്തി. മ​ദ്​​റ​സ​യി​ല്‍ ദീ​ര്‍ഘ​കാ​ലം സേ​വ​നം ചെ​യ്ത ഇ​സ്മാ​യി​ല്‍ മു​സ്​​ലി​യാ​രെ ആ​ദ​രി​ച്ചു.

പൂ​ച്ചാ​ക്ക​ൽ: മ​ല​ർ​വാ​ടി ബാ​ല​സം​ഘം പാ​ണാ​വ​ള്ളി യൂ​നി​റ്റ്​ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ വി.​എ. നാ​സി​മു​ദ്ദീ​ൻ സ​ന്ദേ​ശം ന​ൽ​കി. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് റം​ഷാ ഫാ​ത്തി​മ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ല​ത ശ​ശി​ധ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി.

അ​മ്പ​ല​പ്പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തോ​ട്ട​പ്പ​ള്ളി യൂ​നി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നം ആ​ച​രി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​താ​പ​ൻ സൂ​ര്യാ​ല​യം പ​താ​ക ഉ​യ​ർ​ത്തി. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ സ​മ്മേ​ള​നം യൂ​നി​റ്റ് ട്ര​ഷ​റ​ർ എ​ച്ച്. മു​ഹ​മ്മ​ദ്‌ ക​ബീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് സി​ഗേ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ഡി.​പി ജ​ന​കീ​യ ആ​രോ​ഗ്യ വേ​ദി ജി​ല്ല ക​മ്മി​റ്റി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ സൂ​പ്ര​ണ്ട് ഡോ. ​അ​ബ്ദു​ൽ സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ​ച്ച്.​എ​ഫ് ജി​ല്ല ചീ​ഫ്കോ​ഓ​ഡി​നേ​റ്റ​ർ ഷു​ക്കൂ​ർ മോ​റീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ന്ന​പ്ര ശാ​ന്തി ഭ​വ​നി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ന്​ ഫാ. ​ഗാ​സ്പ​ർ കോ​യി​ൽ​പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ടോം ​ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ന്തി ഭ​വ​ൻ മാ​നേ​ജി​ങ്​ ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം.​പി കെ.​എ​സ്. മ​നോ​ജ്, നി​യാ​സ് കൊ​ച്ചു ക​ളം, അ​ഡ്വ. നാ​സ​ർ പൈ​ങാ​മ​ഠം, ഇ.​കെ. ജ​യ​ൻ, എം. ​ഷീ​ജ, സി.​എ. ജോ​സ​ഫ് മാ​രാ​രി​ക്കു​ളം, പി.​എ. കു​ഞ്ഞു​മോ​ൻ, സി.​ടി. സ​ലീം, പു​ന്ന​പ്ര അ​പ്പ​ച്ച​ൻ, പു​ന്ന​പ്ര മ​ധു, വി.​ഡി. സ​ന്തോ​ഷ്, ജു​നൈ​ദ്, ജോ​ർ​ജ്, ബി​നോ​യി ത​ങ്ക​ച്ച​ൻ, കൈ​ന​ക​രി അ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ല​യ​ൺ​സ് ക്ല​ബ് ആ​ല​പ്പു​ഴ സൗ​ത്താ​ണ്​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ചെ​ട്ടി​കു​ള​ങ്ങ​ര: പ​ത്തി​ച്ചി​റ സ​മ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണ​മം​ഗ​ലം ഗ​വ. യു.​പി.​എ​സി​ല്‍ (ഉ​ലു​വ​ത്ത് സ്‌​കൂ​ള്‍) സ്വാ​ത​ന്ത്ര്യ ദി​ന സ്മൃ​തി​യും സ​മ​സ്യ ക്ല​സ്റ്റ​ര്‍ ലൈ​ബ്ര​റി​യും സാ​ഹി​ത്യ​കാ​ര​ന്‍ ജോ​ര്‍ജ് ത​ഴ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്യ പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​രും​മൂ​ട്: ഐ.​ടി.​ബി.​പി​യു​ടെ ഏ​ക കേ​ര​ള ബ​റ്റാ​ലി​യ​നാ​യ നൂ​റ​നാ​ട്ട് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ്​ പി. ​മ​നോ​ജ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പ​രേ​ഡി​ന് അ​സി. ക​മാ​ൻ​ഡ​ന്‍റ്​ മ​ഹാ​ദി​ക് സ​ങ്കേ​ത് ര​മേ​ശ് നേ​തൃ​ത്വം ന​ൽ​കി.

നൂ​റ​നാ​ട് എ​വ​ർ​ഷൈ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​ശ ലൈ​ബ്ര​റി​യി​ൽ ക​ൺ​വീ​ന​ർ ശ്യാം ​പ​താ​ക ഉ​യ​ർ​ത്തി. ശ​ര​ത്ശ്യാം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ട്ര​ഷ​റ​ർ ര​ഞ്ജി​ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 76 വ​ർ​ഷ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സു​ബി​ൻ ബാ​ബു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

നൂ​റ​നാ​ട് സ്‌​മൈ​ൽ ഫൗ​ണ്ടേ​ഷ​നി​ൽ ചെ​യ​ർ​മാ​ൻ ജെ. ​ഹാ​ഷിം പ​താ​ക ഉ​യ​ർ​ത്തി. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​ആ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൽ. സ​ജി​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്ന് ശൗ​ര്യ​ച​ക്ര സു​ജി​ത് ബാ​ബു സ്മാ​ര​ക​ത്തി​ൽ നൂ​റ​നാ​ട് സി.​ബി.​എം ഹൈ​സ്കൂ​ളി​ലെ എ​ൻ.​സി.​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayIndependence Day celebrated
News Summary - Independence Day celebrations across the country with various events
Next Story