Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ ജില്ലയിൽ 7,703 പേർ ‘നീറ്റ്’ എഴുതി

text_fields
bookmark_border
ആലപ്പുഴ ജില്ലയിൽ 7,703 പേർ ‘നീറ്റ്’ എഴുതി
cancel
camera_alt

നീറ്റ് പുനഃപരീക്ഷ എഴുതാൻ ആലപ്പുഴ എസ്.ഡി.വി ഗേൾസ് സ്‌കൂളിലെത്തിയ വിദ്യാർഥിക്ക് ആശംസ നേർന്ന് യാത്രയാക്കുന്ന പിതാവ്

ആലപ്പുഴ: ചോദ്യപേപ്പർ ചോർച്ചക്ക് പിന്നാലെ റദ്ദാക്കിയ നീറ്റ്-യു.ജി പുനഃപരീക്ഷയെഴുതിയത് 7,703 പേർ. ജില്ലയലിലെ 23 കേന്ദ്രങ്ങളിലായാണ്‌ പരീക്ഷ നടന്നത്‌. ആദ്യ പരീക്ഷയിലെ വീഴ്ചയും ആക്ഷേപങ്ങളും മറച്ചുവെക്കാന്‍, പരീക്ഷാ കേന്ദ്രത്തിലേക്ക് കര്‍ശന പരിശോധന നടത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം, ലളിത വസ്ത്രം ധരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്. പരീക്ഷ കേന്ദ്രത്തിനുള്ളിൽ കുട്ടികളുടെ സാധനങ്ങൾ സ‍ൂക്ഷിക്കുന്ന മുറികളും(ക്ലോക്ക്‌ റ‍ൂം) ഇത്തവണ അനുവദിച്ചില്ല.

പുനഃപരീക്ഷയിലും ഹാൾടിക്കറ്റ്‌ ഡ‍ൗൺലോഡാകാത്തത്‌ കുട്ടികളിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഒരു ക്ലാസിൽ 24 കുട്ടികളെ വീതമാണ്‌ അനുവദിച്ചത്‌. പരീക്ഷയില്‍ ക്രമക്കേടുകൾ ഉണ്ടാവാതിരിക്കാൻ അതീവ സുരക്ഷക്രമീകരണം ഏർപെടുത്തിയിരുന്നു. കലക്ടര്‍ വിട്ടുനല്‍കിയ വാഹനത്തിലാണ് ചോദ്യപേപ്പര്‍ പരീക്ഷകേന്ദ്രങ്ങളിലെത്തിച്ചത്. സുരക്ഷക്കായി കേന്ദ്രഅര്‍ധസൈനികരെ വിന്യസിച്ചിരുന്നു. പുന:പരീക്ഷ നടത്തിയെങ്കിലും ഇതിന്റെ നടത്തിപ്പും മുന്നോട്ടുള്ള പോക്കും ഏങ്ങനെയാകുമെന്ന ആധി രക്ഷിതാക്കൾ പങ്കുവെച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In Alappuzha district, 7,703 students appeared for NEET
Next Story