അനധികൃതമായി സൂക്ഷിച്ച യൂറിയ വളം പിടിച്ചെടുത്തു
text_fieldsഅനധികൃതമായി സൂക്ഷിച്ച വളം പിടിച്ചെടുത്ത് സീൽ ചെയ്യുന്നു
മുട്ടം: അനധികൃതമായി സൂക്ഷിച്ച യൂറിയ വളം പിടികൂടി. മുട്ടം വ്യവസായ പ്ലോട്ടിലെ ടീം പോളിമർ ഇൻഡസ്ട്രീസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നുമാണ് 1,614 ചാക്ക് യൂറിയ പിടികൂടിയത്.
50 കിലോ വീതമുള്ള ചാക്കുകളിലാണ് ഇവ സൂക്ഷിച്ചത്. കൃഷി വകുപ്പും ജി.എസ്.ടി വകുപ്പും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്തവ ടാർ പോളിൻ ഉപയോഗിച്ച് മൂടി സീൽ ചെയ്തു. സാമ്പിൾ ശേഖരിച്ച് ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലം വന്ന ശേഷമാകും സ്ഥാപനത്തിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുക.
പൊതുവിപണിയിൽ ലഭ്യത കുറവുള്ളതും സർക്കാർ നിയന്ത്രണത്തിൽ വിതരണം ചെയ്യുന്നതുമായ ഇത്രയും വലിയ വള ശേഖരം എങ്ങനെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എത്തിയെന്നത് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

