Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത സർവിസ്;...

അനധികൃത സർവിസ്; ആ​ല​പ്പു​ഴയിൽ നാല് ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു

text_fields
bookmark_border
അനധികൃത സർവിസ്; ആ​ല​പ്പു​ഴയിൽ നാല് ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു
cancel
camera_alt

കൈ​ന​ക​രി മീ​ന​പ്പ​ള്ളി ഭാ​ഗ​ത്ത്​ തു​റ​മു​ഖ വ​കു​പ്പും ടൂ​റി​സം പൊ​ലീ​സും ചേ​ർ​ന്ന്​ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ബോ​ട്ട്​ പ​രി​ശോ​ധി​ക്കു​ന്നു

ആ​ല​പ്പു​ഴ: അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ്​ ന​ട​ത്തി​യ നാ​ല്​ ഹൗ​സ്​​ബോ​ട്ട്​ പി​ടി​ച്ചെ​ടു​ത്തു. ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യ ആ​റ്​ ബോ​ട്ടി​ന്‍റെ ഉ​ട​മ​ക​ൾ​ക്ക്​ ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി. രേ​ഖ​ക​ളി​ല്ലാ​തെ പി​ടി​ച്ചെ​ടു​ത്ത നാ​ല്​ ബോ​ട്ട്​ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ​​ആ​ര്യാ​ട്​ യാ​ർ​ഡി​ലേ​ക്ക്​ മാ​റ്റി.ഇ​വ​ക്ക്​ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കി. തു​റ​മു​ഖ വ​കു​പ്പും ടൂ​റി​സം പൊ​ലീ​സും ചേ​ർ​ന്ന്​ കൈ​ന​ക​രി മീ​ന​പ്പ​ള്ളി ഭാ​ഗ​ത്ത്​ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഹൗ​സ് ബോ​ട്ട്, ശി​ക്കാ​ര ബോ​ട്ട്, മോ​ട്ടോ​ർ ബോ​ട്ട് എ​ന്നി​വ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. 21 ബോ​ട്ടി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വി​സ്​ ന​ട​ത്തി​യ 10 ബോ​ട്ടി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ഭാ​ഗി​ക​മാ​യി രേ​ഖ​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ട ആ​റ്​ ബോ​ട്ടി​നാ​ണ്​ ല​ക്ഷം രൂ​പ പി​ഴ​യി​ട്ട​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റി​പ്പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജ​ല ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ബോ​ട്ടും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. അ​ക​ത്തു​ക​യ​റി​യ​പ്പോ​ൾ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടു.അനധികൃത സർവിസ്;നാല് ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തുപോ​ർ​ട്ട്​ ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​അ​നി​ൽ​കു​മാ​ർ, ട​ഗ്​ ഡ്രൈ​വ​ർ ടി.​എ​ൻ. ഷാ​ബു, ടൂ​റി​സം പൊ​ലീ​സ്​ എ​സ്.​ഐ പി. ​ജ​യ​റാം, സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ എ​സ്. അ​ജ​യ​കു​മാ​ർ, എ​സ്. ലെ​ഞ്ചു​മോ​ൾ, ജോ​ക്ഷി​ത്​ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseboatalappuzhaIllegal service
News Summary - Illegal service; four houseboats seized
Next Story