Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത മദ്യ വിൽപന; 101 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

text_fields
bookmark_border
അനധികൃത മദ്യ വിൽപന; 101 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
cancel
Listen to this Article

ആലപ്പുഴ: അനധികൃത വില്‍പനക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയില്‍. പുറക്കാട് പഞ്ചായത്ത് 11ാം വാർഡ് തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ശിവജി (52) യെയാണ് എക്സൈസ് പിടികൂടിയത്.

എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തോട്ടപ്പള്ളിയിൽനിന്നാണ് ശിവജിയെ പിടികൂടിയത്. എക്സൈസിനെ കണ്ട് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്‍റെ വലയിലാകുന്നത്.

കായലിൽ നടത്തിയ തിരച്ചിലിൽ മദ്യക്കുപ്പികൾ കണ്ടെത്തി. ഇയാളെ കുറിച്ച് എക്സൈസിന് നേരത്തെയും പരാതികൾ ലഭിച്ചിരുന്നു. ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപക്കാണ് മദ്യം വിൽപന നടത്തിയതെന്ന് എക്സൈസ് പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൽ ഷുക്കൂർ, വി.കെ. മനോജ് കുമാർ, വി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുർജിത്ത് ടി.ജി, ഷഫീക്ക് കെ.എസ്, ഹരീഷ് കുമാർ കെ.എച്ച്, ജി. ആർ. രണദിവെ, വനിത സിവിൽ എക്സൈസ് ഓഫിസർ ജയകുമാരി വി.കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal liquor sale; Middle-aged man arrested with 101 bottles of liquor
Next Story