Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമരത്തിനിടെ...

സമരത്തിനിടെ വിദ്യാർഥികൾക്ക്​ മർദനം: എസ്.ഐയും പൊലീസുകാരും നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
സമരത്തിനിടെ വിദ്യാർഥികൾക്ക്​ മർദനം: എസ്.ഐയും പൊലീസുകാരും നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമീഷൻ
cancel

ആ​ല​പ്പു​ഴ: കെ.​എ​സ്.​യു മാ​ർ​ച്ചി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച ആ​ല​പ്പു​ഴ നോ​ർ​ത്ത് എ​സ്.​ഐ​യും ര​ണ്ട് പൊ​ലീ​സു​കാ​രും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ 11.30ന് ​തി​രു​വ​ന​ന്ത​പു​രം ക​മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ട്ടു.

മ​ർ​ദ​ന​ത്തെ​ക്കു​റി​ച്ച് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് അ​ന്വേ​ഷി​ച്ച്​ മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണം. പ​രാ​തി ശ​രി​യാ​ണെ​ങ്കി​ൽ 2011ലെ ​കേ​ര​ള പൊ​ലീ​സ് നി​യ​മ​ത്തി​െൻറ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൻ എ​ബ്ര​ഹാം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

സെ​പ്റ്റം​ബ​ർ 18ന് ​ഉ​ച്ച​ക്ക് ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചി​നെ പൊ​ലീ​സ് നേ​രി​ട്ട രീ​തി​യാ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യ​ത്. പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ലാ​ത്തി​യും ഫൈ​ബ​ർ സ്​​റ്റി​ക്കും ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ്​ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി നേ​രി​ട്ടെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ​തു​മൂ​ലം നി​ര​വ​ധി പേ​ർ​ക്ക് ത​ല​ക്ക്​ ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര പ​രി​ക്കു​ണ്ട്. മ​ർ​ദ​ന​ത്തി​െൻറ ചി​ത്ര​ങ്ങ​ൾ ക​മീ​ഷ​ൻ പ​രി​ശോ​ധി​ച്ചു.

എ​സ്.​ഐ ടോ​ൾ​സ​ൻ ജോ​സ​ഫ്, സി.​പി.​ഒ​മാ​രാ​യ എ​ഡ്മ​ണ്ട്, ശ​ര​വ​ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:Human Rights Commison ksu march 
Web Title - Human Rights commision on ksu march issue
Next Story