Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിൽ സൈബർ...

ജില്ലയിൽ സൈബർ തട്ടിപ്പിൽ വൻ കുതിപ്പ്

text_fields
bookmark_border
ജില്ലയിൽ സൈബർ തട്ടിപ്പിൽ വൻ കുതിപ്പ്
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ സൈ​ബ​ർ കേ​സു​ക​ളി​ൽ വ​ൻ കു​തി​പ്പ്. ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ ക​വ​ർ​ന്ന​ത്​ 10 കോ​ടി​യി​ലേ​റെ രൂ​പ. ആ​ല​പ്പു​ഴ സൈ​ബ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത​ കേ​സു​ക​ളാ​ണി​ത്. കേ​സു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ സൈ​ബ​ർ പൊ​ലീ​സും നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ജി​ല്ല​യി​ലെ മ​റ്റ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ​യും സൈ​ബ​ർ കേ​സു​ക​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ൻ ത​ട്ടി​യ തു​ക ഇ​നി​യും കൂ​ടും.

പ്ര​വാ​സി​യി​ൽ​നി​ന്ന്​ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ക്ഷേ​പി​ക്കാ​നെ​ന്ന പേ​രി​ൽ എ​ട്ടു​കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​മാ​ണ് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ കേ​സ്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി​രു​ന്നു. ഇ​നി​യും പ്ര​തി​ക​ൾ കു​ടു​ങ്ങാ​നു​ണ്ട്. മ​റ്റൊ​രു പ്ര​തി​ക്കാ​യി ത​മി​ഴ്​​നാ​ട്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. റി​ട്ട. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന് പെ​ൻ​ഷ​ൻ കാ​ർ​ഡ് ത​യാ​റാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 5.38 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി​രു​ന്നു മ​റ്റൊ​ന്ന്.

സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലൂ​ടെ ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി സ്വ​ദേ​ശി​യാ​യ 72കാ​ര​നി​ൽ​നി​ന്ന് 25.25 ല​ക്ഷ​മാ​ണ് ത​ട്ടി​പ്പു​കാ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ട്രി​മോ​ണി​യ​ൽ ആ​പ്പി​ലൂ​ടെ കേ​ന്ദ്ര ജീ​വ​ന​ക്കാ​ര​ന് 22 ര​ണ്ടു​ല​ക്ഷം രൂ​പ ക​ഴി​ഞ്ഞാ​ഴ്ച ന​ഷ്ട​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മാ​ട്രി​മോ​ണി​യ​ൽ ആ​പ്പി​ലു​ടെ മ​റ്റൊ​രു യു​വാ​വി​ന് 19.25 ല​ക്ഷം രൂ​പ​യും ന​ഷ്ട​മാ​യി.

പ്ര​ചാ​ര​ണ​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വു​മെ​ല്ലാം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ഫ​ലം ചെ​യ്യു​ന്നി​ല്ല. ത​ട്ടി​പ്പു​ക​ൾ കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ സൈ​ബ​ർ ​പൊ​ലീ​​സും​ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സൈ​ബ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ 24 ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. കേ​സു​ക​ൾ പ​ല​തും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്താ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വി​ടേ​ക്ക്​ പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ പോ​ക​ണം. ഇ​തി​നൊ​പ്പം മ​റ്റ്​ കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

ഇ​തി​നി​ട​യി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ത്തു​മ്പോ​ൾ ഓ​രോ കേ​സും കാ​ര്യ​ക്ഷ​മ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. അ​തി​നാ​ൽ, സ​ബ്ഡി​വി​ഷ​ൻ ത​ല​ങ്ങ​ളി​ലും സൈ​ബ​ർ പൊ​ലീ​സ്​​ സ്​​റ്റേ​ഷ​നു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsCyber FraudDistrict
News Summary - Huge surge in cyber fraud in the district
Next Story