Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേബിൾ കഴുത്തിൽ ചുറ്റി...

കേബിൾ കഴുത്തിൽ ചുറ്റി വീണ് വീട്ടമ്മക്ക് പരിക്ക്

text_fields
bookmark_border
കേബിൾ കഴുത്തിൽ ചുറ്റി വീണ് വീട്ടമ്മക്ക് പരിക്ക്
cancel
Listen to this Article

അ​രൂ​ർ: കു​ടും​ബ​സ​മേ​തം സ്കൂ​ട്ട​റി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ കേ​ബി​ൾ കു​രു​ങ്ങി റോ​ഡി​ൽ വീ​ണ് പ​രി​ക്ക്. ഒ​പ്പം യാ​ത്ര​ചെ​യ്തി​രു​ന്ന മ​ക​ൻ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഭ​ർ​ത്താ​വ് ന​ടേ​ശ​ൻ മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. പ​ന​ങ്ങാ​ട് ക​ട്ട​ത്ത​റ​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ശാ​രി​ക്കാ​ണ് (53) പ​രി​ക്കേ​റ്റ​ത്. അ​രൂ​ർ പ​ള്ളി-​കോ​ട്ട​പ്പു​റം റോ​ഡി​ൽ ശ​ബ​രി സ്റ്റോ​റി​ന് മു​ൻ​വ​ശം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​യി​ര​ന്നു സം​ഭ​വം. മ​ക​ൻ യ​ദു​കൃ​ഷ്ണ​യോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ശാ​രി​യു​ടെ ക​ഴു​ത്തി​ൽ താ​ഴ്ന്നു​കി​ട​ന്നി​രു​ന്ന കേ​ബി​ൾ ചു​റ്റു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​റി​ൽ​നി​ന്ന് മ​റി​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യെ ആ​ളു​ക​ൾ ഓ​ടി​യെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​പ​ക​ട​ക​ര​മാ​യി റോ​ഡി​ന്റെ മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യു​ടെ ചി​കി​ത്സാ​ചെ​ല​വു​ക​ൾ കേ​ബി​ൾ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി ഈ​ടാ​ക്കി ന​ൽ​ക​ണ​മെ​ന്നും പ​ള്ളി-​കോ​ട്ട​പ്പു​റം റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ മെ​ൽ​ബി​ൻ ഞാ​റ​ക്ക​ത്ത​റ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട്ട​പ്പു​റം റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Newshousewife injuredMalayalam Newslatest news
News Summary - Housewife injured after cable wraps around neck
Next Story