Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്

text_fields
bookmark_border
അന്തർ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
cancel

മാ​രാ​രി​ക്കു​ളം: ആ​ക്രി പെ​റു​ക്കാ​ന്‍ എ​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്. എ​സ്.​എ​ല്‍.​പു​രം കു​ള​ങ്ങ​ര വെ​ളി ബാ​ബു (48) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ സൗ​ത്ത് ഡ​ല്‍ഹി സ്വ​ദേ​ശി അ​ഖി​ലി (38) നെ ​മാ​രാ​രി​ക്കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ബാ​ബു എ​സ്.​എ​ല്‍.​പു​ര​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ക​രി​ക്ക് വി​ല്‍ക്കു​ക​യാ​ണ്. ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ പെ​റു​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട് ബാ​ബു​വും പി​ന്നാ​ലെ എ​ത്തി.

വീ​ട്ടി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന പാ​ത്ര​ങ്ങ​ളെ​ല്ലാം ചാ​ക്കി​ലാ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ ബാ​ബു ത​ട​സ്സ​പ്പെ​ടു​ത്തി. ഈ ​സ​മ​യം വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന ഇ​ഷ്ടി​ക എ​ടു​ത്ത് ബാ​ബു​വി​ന്റെ ത​ല​ക്ക്​ അ​ടി​ച്ച ശേ​ഷം ഓ​ടി​പ്പോ​കാ​ന്‍ ശ്ര​മി​ച്ചു. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ര്‍ അ​ഖി​ലി​നെ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MararikulamAlappuzhaInterstate Worker
Next Story