ചെന്നിത്തല: കനത്ത മഴയെ തുടർന്ന് ചെന്നിത്തല -തൃപ്പെരുഠന്തുറ ഗ്രാമപഞ്ചായത്ത് 4-ാം വാർഡിൽ കാവുംപുറത്ത് വടക്കേതിൽ മണിക്കുട്ടനും ഏഴംഗകുടുംബവും താമസിക്കുന്ന വീടാണ് പുലർച്ചെ 5.30 നോടെ ഇടിഞ്ഞു വീണത്.
ഇടിഞ്ഞു വീഴുന്ന ശബ്‌ദം കേട്ടുണർന്ന മണിക്കുട്ടനും സഹോദരനും മുറിക്കുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന പിതാവ് ചെല്ലപ്പനെയും മാതാവ് സരസമ്മയേയും മുറിക്കുള്ളിൽ നിന്നും പുറത്തെടുത്തു. സരസമ്മയെ സാരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രദീപ് അടിയന്തിര സഹായം അനുവദിക്കണമെന്ന് റവന്യൂ അധികാരികളോടാവശ്യപ്പെട്ടു. ജനപ്രതിനിധികളായ പ്രസന്ന, ജി.ജയദേവ്, ഗോപൻ ചെന്നിത്തല, പ്രവീൺ കാരാഴ്മ എന്നിവരും പ്രസിഡൻ്റി നോടൊപ്പം സ്ഥലം സന്ദർശിച്ചു.