ട്രയിലറിൽ കൊണ്ടുവന്ന ഹിറ്റാച്ചി വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു
text_fieldsട്രയിലറിൽ കൊണ്ടുവരുകയായിരുന്ന ഹിറ്റാച്ചി വൈദ്യുതി
ലൈനിൽ തട്ടി അഗ്നിക്കിരയായപ്പോൾ
മാന്നാർ: ട്രയിലറിൽ കയറ്റി കൊണ്ടു വരുകയായിരുന്ന ഹിറ്റാച്ചി മണ്ണുമാന്തി വാഹനം വൈദ്യുതി ലൈനിൽ തട്ടി അഗ്നിക്കിരയായി. മാന്നാർ-വീയപുരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മേൽപാടം എസ്.ബി.ഐക്ക് പടിഞ്ഞാറുഭാഗത്ത് ബുധനാഴ്ച രാത്രി 7.30നായിരുന്നു സംഭവം.
വീയപുരത്തുനിന്ന് മാന്നാർ ഭാഗത്തേക്കുവന്ന ട്രയിലറിന്റെ മുകളിലുണ്ടായിരുന്ന ഹിറ്റാച്ചിയുടെ കാബിൻ വൈദ്യുതി ലൈനിൽ തട്ടിയതോടെയാണ് തീപിടിത്തമുണ്ടായത്. കാബിന്റെ ഗ്ലാസുകൾ ചൂടേറ്റ് പൊട്ടിച്ചിതറി. ഉടൻ വൈദ്യുതി ലൈനുകൾ ഓഫാക്കിയതിനാൽ വൻദുരന്തം ഒഴിവായി. ചെങ്ങന്നൂർ, തകഴി, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ രക്ഷാസേന എത്തിയാണ് തീയണച്ചത്. മണിക്കൂറുകളോളം വൈദ്യുതിയും ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. മാന്നാർ, വീയപുരം സ്റ്റേഷനുകളിലെ പൊലീസുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

