Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅവിഹിതം ​ചോദ്യം...

അവിഹിതം ​ചോദ്യം ചെയ്തതിന്​ ഭാര്യയെ ​ക്രൂരമായി മർദിച്ചു; കുഞ്ഞിനും പരിക്ക്

text_fields
bookmark_border
crime child abuse
cancel

ആ​ല​പ്പു​ഴ: അ​വി​ഹി​തം ചോ​ദ്യം ചെ​യ്​​ത​തി​ന്‍റെ പേ​രി​ൽ കൈ​ക്കു​ഞ്ഞു​മാ​യി നി​ന്ന ഭാ​ര്യ​യെ ഭ​ർ​ത്താ​വ്​ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന്​ പ​രാ​തി. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 13ാംവാ​ർ​ഡ് പ​ന്നി​ശ്ശേ​രി വീ​ട്ടി​ൽ സ​ന​ലി​നെ​തി​രെ​യാ​ണ്​ ഭാ​ര്യ ശ​ര​ണ്യ ആ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി മ​ധു ബാ​ബു​വി​ന് പ​രാ​തി ന​ൽ​കി​യ​ത്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ശ​ര​ണ്യ​യും കു​ഞ്ഞും ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന്‍റെ സി​സി.​ടി.​വി ദൃ​ശ്യ​വും പൊ​ലീ​സി​ന്​ കി​ട്ടി​യി​ട്ടു​ണ്ട്. 12 വ​ർ​ഷം മു​മ്പാ​യി​രു​ന്നു വി​വാ​ഹം. സ​ന​ലി​ന്​ മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ ചൊ​ല്ലി​യ ത​ർ​ക്ക​മാ​ണ്​ മ​ർ​ദ​ന​ത്തി​ന്​ കാ​ര​ണം. നേ​ര​ത്തേ​യും ശ​ര​ണ്യ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കു​ടും​ബ​പ്ര​ശ്ന​മാ​യ​തി​നാ​ൽ ഇ​ട​പെ​ട്ടി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ 28നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​വി​ഹി​ത​ബ​ന്ധ​മു​​ണ്ടെ​ന്ന്​ ആ​രോ​പി​ക്കു​ന്ന സ്ത്രീ ​സ​ന​ലി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചു. ഫോ​ൺ എ​ടു​ത്ത​ത് ശ​ര​ണ്യ​യാ​യി​രു​ന്നു.

ഇ​തേ​ചൊ​ല്ലി​യ ത​ർ​ക്ക​ത്തി​ന്​ പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ർ​ദ​നം. കു​ട്ടി​യെ എ​ടു​ത്ത് കൊ​ണ്ട് നി​ൽ​ക്കെ​യാ​ണ്​ സ​ന​ൽ ശ​ര​ണ്യ​യു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. മ​ർ​ദ​ന​ത്തി​നി​ടെ ശ​ര​ണ്യ​യു​ടെ​യും കു​ട്ടി​യു​ടെ​യും ത​ല​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ്​ കു​ഞ്ഞി​നും പ​രി​ക്ക്.

മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് ശ​ര​ണ്യ​യെ തു​ട​ർ​ച്ച​യാ​യി അ​ടി​ച്ചെ​ന്നും നി​ല​ത്തു​കി​ട​ത്തി ക​ഴു​ഞ്ഞ്​ ഞെ​രി​ക്കാ​നും ശ്ര​മി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ഭ​ർ​തൃ​പി​താ​വി​ന്റെ ഇ​ട​പെ​ട​ലി​ലാ​ണ്​ സ​ന​ൽ ആ​ക്ര​മ​ത്തി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി​യ​ത്. വീ​ട്ടി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ശ​ര​ണ്യ​യെ ആ​ക്ര​മി​ക്കു​ന്ന വി​ഡി​യോ​യും പൊ​ലീ​സ്​ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ്​ ​കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - His wife was brutally beaten for asking an illicit question; The baby is also injured
Next Story