Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_righthh

hh

text_fields
bookmark_border
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക് എരുമേലി: കണമല അട്ടിവളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ വി. സുബ്ബറെഡ്​ഡി, കെ. സുബ്ബരയ്യ, നാഗേശർറാവു, കൊട്ടേശ്വരമ്മ, നരസിംഹാചാരി, നാഗേഷ്, ബസ് ഡ്രൈവർ രംഗറെഡ്​ഡി എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8.30 ഓടെ കണമല, അട്ടിവളവിന് സമീപമാണ് അപകടം ഉണ്ടായത്. എരുമേലിയിൽനിന്ന്​ പമ്പയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. 36 അംഗ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. ഓടിയെത്തിയ നാട്ടുകാർ ബസിനുള്ളിൽനിന്ന്​ തീർഥാടകരെ പുറത്തെത്തിച്ചു. സീറ്റിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ബസി​ൻെറ മുൻഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും സാരമായി പരിക്കേറ്റ ഡ്രൈവർ രംഗറെഡ്​ഡി, കൊട്ടേശ്വരമ്മ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീപത്തെ കുഴിയിലേക്ക് വീഴാതിരിക്കാൻ എതിർവശത്തെ തിട്ടയിലേക്ക് വാഹനം വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് തീർഥാടകർ പറഞ്ഞു. എരുമേലിയിൽനിന്ന്​ ഫയർഫോഴ്സ്, പൊലീസ്, വാഹന വകുപ്പ് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. ചിത്രം: കണമല അട്ടിവളവിൽ അപകടത്തിൽപ്പെട്ട ശബരിമല തീർഥാടകരുടെ വാഹനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story