കാറ്റ്, കോള്, കടൽ; ഭീതിയിൽ തീരദേശം
text_fieldsആറാട്ടുപുഴയിൽ പ്രക്ഷുബ്ധാവസ്ഥയിലായ കടൽ
ആറാട്ടുപുഴ: തീരദേശത്തും ഭീതി നിറഞ്ഞ കാലാവസ്ഥ. കടൽ പ്രക്ഷുബ്ധമാണ്. രാവിലെ തുടങ്ങിയ കാറ്റ് രാത്രിയിലും നിലച്ചിട്ടില്ല. മഴ ശക്തമല്ലെങ്കിലും കോള് നിറഞ്ഞ് ഇരുണ്ട അന്തരീക്ഷമാണുള്ളത്. കാറ്റ് ശക്തമായതോടെ കടൽ ഭീകരാവസ്ഥയിലായി.
ട്രോളിങ്ങ് അവസാനിച്ചതോടെ നൂറുകണക്കിന് ബോട്ടുകൾ കൂടാതെ വള്ളങ്ങളും പുലർച്ച കായംകുളം ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടു. കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം വന്നതോടെ എല്ലാവരും എത്രയും വേഗം കരയിലെത്തണമെന്ന നിർദേശം ഹാർബറുകളിൽനിന്ന് മത്സ്യത്തൊഴിലാളികൾക്ക് നൽകി. അധികയാനങ്ങളും മത്സ്യബന്ധനം ഇടക്ക് വെച്ച് നിർത്തി തീരമണഞ്ഞു. എന്നാൽ, പലവിധ കാരണങ്ങളാൽ പലർക്കും പെട്ടെന്ന് കരപറ്റാൻ കഴിയാതെയായി.
രാവിലെ 10 മണിയോടെ കാറ്റ് ശക്തമാകുകയും കടൽ ഇളകി തുടങ്ങുകയും ചെയ്തു. കടലിലേക്ക് നോക്കിയാൽ കൂറ്റൻ തിരമാലകൾ ആഴക്കടലിൽ വരെ ഉയർന്ന് പൊങ്ങുന്ന ഭീതി നിറഞ്ഞ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മത്സ്യബന്ധനത്തിന് പോയവരുടെ കുടുംബങ്ങളിലുള്ളവരെ ഇത് സങ്കടത്തിലും ഭീതിയിലുമാഴ്ത്തി. ഏറെ സാഹസപ്പെട്ടാണ് പലയാനങ്ങളും പിന്നീട് കരപറ്റിയത്. തിരമാലയടിച്ച് വള്ളങ്ങളിൽനിന്നും ബോട്ടുകളിൽനിന്നും തൊഴിലാളികൾ തെറിച്ച് പോയ സംഭവം ഉണ്ടായതായി തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

