Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആശ്രിതരില്ലാത്ത...

ആശ്രിതരില്ലാത്ത രോഗികൾക്ക് കൈത്താങ്ങായി ഹെഡ്​ നഴ്​സ്​ ഗീത

text_fields
bookmark_border
ആശ്രിതരില്ലാത്ത രോഗികൾക്ക് കൈത്താങ്ങായി ഹെഡ്​ നഴ്​സ്​ ഗീത
cancel

അ​മ്പ​ല​പ്പു​ഴ: ബ​ന്ധു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച രോ​ഗി​ക​ൾ ഗീ​ത​ക്ക് സ്വ​ന്ത​ക്കാ​രാ​ണ്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മ​ര​ണം മു​ഖാ​മു​ഖം ക​ണ്ട പ​ല​ർ​ക്കും ഗീ​ത വെ​ളു​ത്ത കോ​ട്ടി​ട്ട കാ​വ​ൽ മാ​ലാ​ഖ​യാ​ണ്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഹെ​ഡ് ന​ഴ്സും മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ ഹ​രി​ത ഭ​വ​ന​ത്തി​ൽ ഹ​രി​കൃ​ഷ്ണ​െൻറ ഭാ​ര്യ​യു​മാ​യ ഗീ​ത​യാ​ണ് ആ​ശു​പ​ത്രി​യി​ലെ ആ​ശ്രി​ത​രി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​ത്തി​െൻറ കൈ​ത്താ​ങ്ങാ​യി എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ഗീ​ത ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. തു​ട​ക്കം ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് എ​ത്തു​ന്ന​തി​ൽ പ​ല​രെ​യും തി​രി​ച്ച​റി​യാ​റി​ല്ല. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ തേ​ടി​യെ​ത്തു​ന്ന​തു​വ​രെ ഗീ​ത​ക്ക് ഇ​വ​ർ ഉ​റ്റ​വ​രെ​പ്പോ​ലെ​യാ​ണ്. അ​വ​ർ​ക്കാ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ജോ​ലി സ​മ​യം ക​ഴി​ഞ്ഞും ന​ൽ​കി​യി​രു​ന്നു.

സ്വ​ബോ​ധം ന​ഷ്​​ട​പ്പെ​ട്ട് റോ​ഡു​ക​ളി​ൽ വീ​ണ് കി​ട​ക്കു​മ്പോ​ൾ സു​മ​ന​സ്സു​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന രോ​ഗി​ക​ൾ ഗീ​ത​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കാ​നും ഗീ​ത മ​ന​സ്സ്​ കാ​ണി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് ഗീ​ത​യു​ടെ കാ​രു​ണ്യ​ത്തി​െൻറ ക​ര​സ്പ​ർ​ശ​ത്തി​ൽ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നാ​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​മാ​യി ഹെ​ഡ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ഗീ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത​റി​ഞ്ഞ ന​ന്മ​മ​ന​സ്സു​ക​ളു​ടെ കൂ​ട്ടാ​യ്മ പാ​ലി​യേ​റ്റി​വ് കെ​യ​ർ ദി​ന​ത്തി​ൽ അ​നു​മോ​ദി​ച്ചു. ആ​തു​ര​സേ​വ​ന സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യാ​യ ഹെ​ൽ​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​മോ​ദി​ച്ച​ത്. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ബ രാ​കേ​ഷ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഹെ​ൽ​പ് പ്ര​സി​ഡ​ൻ​റ്​ ഉ​ണ്ണി​കൃ​ഷ്ണ​ൻ കൊ​ല്ലം​പ​റ​മ്പ്, ഹെ​ഡ് ന​ഴ്സ് ഇ.​ജി. ഷീ​ബ, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, രാ​ജേ​ഷ് സ​ഹ​ദേ​വ​ൻ, വി.​എ​സ്. സാ​ബു, നെ​ജീ​ഫ് അ​രി​ശ്ശേ​രി, നി​സാ​ർ ക​ണ്ട​ത്തി​പ്പ​റ​മ്പ്, ശ്വി​ത ഗോ​പി​നാ​ഥ്, സ​രി​ത രാ​ജേ​ഷ്, ദേ​വ​സ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HospitalHead Nurse geetha
News Summary - Head Nurse Geetha to help dependent patients
Next Story