പുതുമോടിയിൽ കാരിച്ചാൽ നീരണിഞ്ഞു
text_fieldsഹരിപ്പാട്: ആർപ്പുവിളികളുടെ ആവേശത്തിലും വഞ്ചിപ്പാട്ടിെൻറ മാസ്മരിക താളത്തിലും പുതുക്കിപ്പണിത ജലചക്രവർത്തി കാരിച്ചാൽ ചുണ്ടൻ നീരണിഞ്ഞു. മാലിപ്പുരക്ക് സമീപത്തെ അച്ചൻകോവിലാറിലേക്ക് തടിച്ചുകൂടിയ ജലോത്സവ പ്രേമികളുടെ സാന്നിധ്യത്തിലാണ് വള്ളം നീരണിഞ്ഞത്.
ഉമാ മഹേശ്വരൻ ആചാരിയാണ് തച്ചുശാസ്ത്രത്തിെൻറ പിഴക്കാത്ത കണക്കുകൾ കൊണ്ട് കാരിച്ചാൽ ചൂണ്ടനെ പണിതിറക്കിയത്. അമ്പത്തി ഒന്നേകാൽ കോൽ നീളത്തിലും അമ്പത് അംഗുലം വണ്ണത്തിലുമാണ് നിർമാണം പൂർത്തിയാക്കിയത്. ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ്. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. പ്രസാദ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വള്ളത്തിെൻറ ശിൽപി ഉമാ മഹേശ്വരൻ ആചാരിയെ ആദരിച്ചു. വീയപുരം സർക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാർ, ബോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബിൾ പെരുമാൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ്, ഷീജ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

