Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightകാത്തിരിപ്പിന് വിരാമം ...

കാത്തിരിപ്പിന് വിരാമം ഹരിപ്പാട് ബസ് സ്​റ്റാൻഡ് ഇന്ന് തുറക്കും

text_fields
bookmark_border
കാത്തിരിപ്പിന് വിരാമം  ഹരിപ്പാട് ബസ് സ്​റ്റാൻഡ്   ഇന്ന് തുറക്കും
cancel
camera_alt

നിർമാണം പൂർത്തിയായ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡ് കെട്ടിടം

ഹ​രി​പ്പാ​ട്: എ​ട്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഹ​രി​പ്പാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡ്​ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്നു.

ബ​സ് ടെ​ർ​മി​ന​ൽ കം ​വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന്‍റെ​യും യാ​ർ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ 5.30ന്​ ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​വ​ഹി​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഹ​രി​പ്പാ​ട് ഡി​പ്പോ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്‌.

ഡി​പ്പോ​യും വാ​ണി​ജ്യ സ​മു​ച്ച​യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ​കെ​ട്ടി​ട​വും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും വി​ഭാ​വ​ന ചെ​യ്തു.

2015ലാ​ണ് പ​ഴ​യ ബ​സ്​ സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​ത്​ നി​ർ​മി​ക്കു​ന്ന​ത്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ട്ടു​വ​ർ​ഷം നീ​ണ്ടു. ബ​സ് സ്റ്റേ​ഷ​ന് ഉ​ള്ളി​ലെ യാ​ർ​ഡ് കു​ണ്ടും കു​ഴി​യു​മാ​യ​ത് മൂ​ലം ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ഴി​യും ഇ​ല്ലാ​യി​രു​ന്നു.

ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ർ​ഡി​ന്‍റെ​യും റോ​ഡി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ബ​സു​ക​ൾ വ​ട​ക്കു​ഭാ​ഗ​ത്ത് കൂ​ടി സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ക​യ​റു​ക​യും തെ​ക്കു​ഭാ​ഗ​ത്ത് കൂ​ടി ദേ​ശീ​യ​പാ​ത​യി​ൽ എ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് വാ​ണി​ജ്യ സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. പ​ല​ത​വ​ണ ലേ​ലം വി​ളി​ച്ചി​ട്ടും വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലെ ക​ട​മു​റി​ക​ൾ ആ​രും ലേ​ല​ത്തി​ന് എ​ടു​ത്തി​ട്ടി​ല്ല. നി​ല​വി​ൽ ഒ​രു ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haripad Bus Stand
News Summary - wait is over Haripad Bus Stand Will open today
Next Story