Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightകാറിൽ കടത്തിയ പുകയില...

കാറിൽ കടത്തിയ പുകയില ഉൽപന്നങ്ങൾ പിടികൂടി; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഷി​ഹാ​സ്
cancel
camera_alt

ഷി​ഹാ​സ്

ഹ​രി​പ്പാ​ട്: കാ​റി​ൽ ക​ട​ത്തി​യ 15 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. മാ​ന്നാ​ർ കു​ര​ട്ടി​ശ്ശേ​രി ചാ​ക്കേ​ച്ചി​ൽ ഹൗ​സി​ൽ ഷി​ഹാ​സാ​ണ്​ (34) അ​റ​സ്റ്റി​ലാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ രാ​മ​പു​രം മാ​ളി​യേ​ക്ക​ൽ ജ​ങ്​​ഷ​ന്​ സ​മീ​പം ക​രി​യി​ല​ക്കു​ള​ങ്ങ​ര എ​സ്.​ഐ ബി. ​ബ​ജി​ത് ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​യാ​ൾ കു​ട​ങ്ങി​യ​ത്. മാ​രു​തി ഈ​ക്കോ വാ​ഹ​ന​ത്തി​ൽ 30 ചാ​ക്ക് ഹാ​ൻ​സ്, 13 ചാ​ക്ക് കൂ​ൾ എ​ന്നി​വ​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

ഇ​തി​ൽ 22,500 പാ​ക്ക​റ്റ് ഹാ​ൻ​സും 5928 പാ​ക്ക​റ്റ് കൂ​ളും ഉ​ൾ​പ്പെ​ടെ 43 ചാ​ക്കു​ക​ളാ​യി 28,428 ചെ​റി​യ പാ​ക്ക​റ്റു​ക​ളും 28,000 രൂ​പ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ആ​റു​ല​ക്ഷം രൂ​പ​ക്ക്​ വാ​ങ്ങു​ന്ന വി​റ്റ​ഴി​ക്കു​മ്പോ​ൾ 15 ല​ക്ഷം രൂ​പ ല​ഭി​ക്കും. കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്താ​നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ഷ്ണു, ശ്യാം ​എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSmugglingTobacco ProductsAlappuzha News
News Summary - Tobacco products smuggled in car seized- The young man was arrested
Next Story