വീട്ടുകാരുടെ വോട്ട് വാങ്ങിത്തരണം; കുട്ടികളോട് വോട്ട് അഭ്യർഥിച്ച് ചെന്നിത്തല
text_fieldsഹരിപ്പാട്: തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികളെ കണ്ട് വാഹനം നിർത്തി കുശലം ചോദിച്ചും വോട്ട് അഭ്യർഥിച്ചും രമേശ് ചെന്നിത്തല. കരുവാറ്റ എന്.എസ്.എസ് ഹൈസ്കൂള് ജങ്ഷനിലാണ് സ്കൂള് കുട്ടികള് കൈവീശി അഭിവാദ്യം ചെയ്യുന്നത് ചെന്നിത്തല കണ്ടത്.
ഇതുകണ്ട് കാര് നിര്ത്തിയിറങ്ങിയപ്പോഴേക്കും കുട്ടികൾ ഓടിയെത്തി. എന്.എസ്.എസ് ഹൈസ്കൂള് വിദ്യാര്ഥികളായിരുന്നു കൂടുതല് പേരും. അവരില് പലരും എം.എല്.എയോടൊപ്പം സെല്ഫിയെടുക്കാന് തിരക്കുകൂട്ടി. വീട്ടുകാരുടെ വോട്ട് വാങ്ങിത്തരുമോയെന്ന ചെന്നിത്തലയുടെ ചോദ്യത്തിന് എല്ലാവരും തലയാട്ടി. 15 മിനിറ്റോളം ചെലവഴിച്ചശേഷം ചെന്നിത്തല അടുത്ത പ്രചാരണ സ്ഥലത്തേക്ക് നീങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

