ഹരിപ്പാട് ടൗൺ ജുമാ മസ്ജിദിൽ മോഷണം
text_fieldsമോഷ്ടാവിെൻറ സി.സി.ടി.വി ദൃശ്യം
ഹരിപ്പാട്: ടൗൺ ജുമാ മസ്ജിദ് വളപ്പിൽ സ്ഥാപിച്ചിരുന്ന നേർച്ച വഞ്ചി മോഷണംപോയി. ശനിയാഴ്ച പുലർച്ച 3.30 ഒാടെയായിരുന്നു സംഭവം. സമീപത്ത് റോഡിലൂടെ എത്തിയ രണ്ടുപേരിൽ ഒരാൾ മതിൽ ചാടി അകത്തുകടക്കുകയും വഞ്ചി എടുത്ത് കൂടെയുള്ള ആളിന് മതിലിന് മുകളിലൂടെ ഏൽപിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
ഇമാം റിയാസ് അഹ്സനി ഉൾപ്പെടെ നാലുപേർ രാത്രി മസ്ജിദിൽ ഉണ്ടായിരുന്നു. എങ്കിലും രാവിലെ 10 ഒാടെയാണ് മോഷണം നടന്നത് ഇവരുടെ ശ്രദ്ധയിൽപെടുന്നത്.
വഞ്ചി പൊട്ടിച്ച് രണ്ട് മാസത്തിലേറെ ആയതിനാൽ 10,000 രൂപയോളം ഉണ്ടാകുമെന്ന് മസ്ജിദ് സെക്രട്ടറി സുഹൈൽ പറഞ്ഞു. ഹരിപ്പാട് പൊലീസിൽ പരാതി നൽകി.

