വയോധികെൻറ ചിതക്ക് തീകൊളുത്തിയത് പഞ്ചായത്ത് പ്രസിഡൻറ്
text_fieldsഹരിപ്പാട്: മക്കളും ബന്ധുക്കളും ഉണ്ടായിട്ടും വയോധികെൻറ ചിതക്ക് തീകൊളുത്തിയത് പഞ്ചായത്ത് പ്രസിഡൻറ്. കുമാരപുരം പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ്കുമാറിനാണ് പുതിയൊരു നിയോഗം കൂടി ഏറ്റെടുക്കേണ്ടി വന്നത്. കോവിഡ് ബാധിച്ച് മരിച്ച കുമാരപുരം കൊപ്പാറ കിഴക്കതിൽ ശ്രീധരെൻറ (58) ചിതക്കാണ് പഞ്ചായത്ത് പ്രസിഡൻറ് അഗ്നിപകർന്നത്. നിരീക്ഷണത്തിലായിരുന്നതിനാൽ മക്കൾക്കും ബന്ധുക്കൾക്കും ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
വലിയചുടുകാട്ടിലുള്ള ആലപ്പുഴ നഗരസഭയുടെ ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിലാണ് സംസ്കരിച്ചത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എസ്. രഞ്ചിത്ത്, മുൻ വൈസ് പ്രസിഡൻറ് ജി. ശശികുമാർ, ഡി.വൈ.എഫ്.ഐ നേതാക്കളായ ശ്യാം അശോക്, അനന്തു വേണുഗോപാൽ, സന്നദ്ധപ്രവർത്തകരായ ഉദയനൻ, അൻഷാദ് എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.